ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ വൈകിയതിന്റെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായ നികുതി വകുപ്പിന്റെ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച അപ്പലറ്റ് ട്രൈബ്യൂണലിനെതിരെ കോൺഗ്രസ് ഡൽഹി ഹൈകോടതിയിൽ.
അക്കൗണ്ടുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന ഹരജി ഫയലിൽ സ്വീകരിച്ച ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങുന്ന ബെഞ്ച് വാദം കേൾക്കാൻ മാറ്റി. 2018-19 വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഒന്നര മാസം വൈകിയതിന്റെ പേരിൽ ഫെബ്രുവരി 16നാണ് കോൺഗ്രസിന്റെ വിവിധ ബാങ്കുകളിലായുള്ള ഒമ്പത് അക്കൗണ്ടുകൾ മരവിപ്പിച്ചത്. 210 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.
ദൈനംദിന സാമ്പത്തിക ഇടപാടുകൾ മുടങ്ങിയ കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നൽകിയ പരാതിയിൽ അപ്പലറ്റ് ട്രൈബ്യൂണല്‍ ഒരാഴ്ചത്തേക്ക് വിലക്ക് താൽക്കാലികമായി നീക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.