ന്യൂഡൽഹി: തബ്ലീഗ് ജമാഅത്തിനെ നിരോധിക്കണമെന്നും നിസാമുദ്ദീൻ മർകസ് സീൽ ചെയ്യണമെന്നും ആവശ്യപ്പെട്ട വിശ്വഹി ന്ദ് പരിഷത്തിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ്. വിശ്വഹിന്ദ് പരിഷത്തിനെയാണ് ആദ്യം നിരോധിക്കേണ്ടതെന്ന് കോൺഗ്രസ് എം.പി ഹുസൈൻ ദൽവായി അഭിപ്രായപ്പെട്ടു.
പ്രതിസന്ധി ഘട്ടത്തിൽ കഴിയുന്ന ജനങ്ങളെ സംരക്ഷിക്കുകയല്ല വി.എച്ച്.പി ലക്ഷ്യം. ജനങ്ങളെ ഹിന്ദുത്വയിലേക്ക് തിരിച്ചുവിടാനാണ് അവർ ശ്രമിക്കുന്നതെന്നും ഹുസൈൻ ദൽവായി ആരോപിച്ചു.
തബ്ലീഗ് ജമാഅത്ത് ഒരു മത സംഘടനയാണ്. അവർ ഒരിക്കലും രാജ്യത്തിന് എതിരല്ല. തബ്ലീഗ് ജമാഅത്തിന് ഒരു തെറ്റ് സംഭവിച്ചു. നിസാമുദ്ദീൻ മർകസിൽ നടന്ന സംഭവത്തെ തുടക്കം മുതൽ താൻ പിന്തുണച്ചിട്ടില്ലെന്നും ദൽവായി പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കുന്നവർക്ക് പിന്തുണ നൽകാൻ ദീപം തെളിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തെയും കോൺഗ്രസ് നേതാവ് വിമർശിച്ചു. രാജ്യം ഇപ്പോൾ തന്നെ ഐക്യത്തിലാണെന്നും അതിനാൽ, അക്കാര്യം പ്രധാനമന്ത്രി പറയേണ്ടതില്ലെന്നും ഹുസൈൻ ദൽവായി ചൂണ്ടിക്കാട്ടി.
വൈറസ് ബാധ ചർച്ച ചെയ്യാൻ മുൻ രാഷ്ട്രപതിമാരെയും പ്രതിപക്ഷ പാർട്ടികളിലെ മുതിർന്ന നേതാക്കളെയും ക്ഷണിക്കാനുള്ള മോദിയുടെ തീരുമാനം വൈകിപ്പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.