ന്യുഡൽഹി: വിജയദശമി ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി. തിന്മയുടെ മേൽ നന്മയുടെ വിജയത്തിന്റെ മഹോത്സവമായ വിജയദശമിയിൽ ഏവർക്കും ആശംസകളെന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ ഗാന്ധി പറഞ്ഞു. അസത്യവും അഹങ്കാരവും നശിക്കട്ടെയെന്നും സത്യവും മനുഷ്യത്വവും എല്ലാവരുടെയും ജീവിതത്തിൽ കുടികൊള്ളട്ടെയെന്നും അദ്ദേഹം എഴുതി.
അസത്യത്തിന്മേൽ സത്യത്തിന്റെയും തിന്മയുടെ മേൽ നന്മയുടെയും അനീതിക്കെതിരെ നീതിയുടെയും വിജയത്തിന്റെ പ്രതീകമായ വിജയദശമി ഉത്സവത്തിൽ എല്ലാവക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ഈ മഹത്തായ ഉത്സവത്തിൽ അഹംഭാവവും തിന്മയും അവസാനിപ്പിച്ച് സാമൂഹിക സൗഹാർദ്ദവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞയെടുക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
രാജ്യത്തുടനീളമുള്ള എന്റെ കുടുംബാംഗങ്ങൾക്ക് വിജയദശമി ആശംസകൾ നേരുന്നുവെന്നും ഈ വിശുദ്ധ ഉത്സവം നിഷേധാത്മക ശക്തികളെ അവസാനിപ്പിക്കുന്നതിനും ജീവിതത്തിൽ നന്മ സ്വീകരിക്കുന്നതിനുമുള്ള സന്ദേശം നൽകുന്നുവെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.