ന്യൂഡൽഹി: ‘മോദിയും അദാനിയും ഒന്നാണ്; അദാനി സുരക്ഷിതനാണ്’ എന്ന് എഴുതിയ ടീഷർട്ടുകളും ജാക്കറ്റുകളും ധരിച്ചാണ് രാഹുലും പ്രിയങ്കയും അടക്കമുള്ള കോൺഗ്രസ് എം.പിമാർ പാർലമെന്റിലേക്ക് വന്നത്.
പുതിയ പാർലമെന്റിന്റെ മുഖ്യ കവാടമായ മകരദ്വാറിന് മുന്നിൽ ഇൻഡ്യ സഖ്യത്തിനൊപ്പം പ്രതിഷേധിച്ച കോൺഗ്രസ് എം.പിമാർ അദാനി വിഷയമുന്നയിച്ച് സഭക്കുള്ളിലും പ്രതിഷേധിച്ചു.
അദാനിയെ കുറിച്ച് അന്വേഷണത്തിന് മോദി തയാറാകാത്തത് അന്വേഷണം തന്നിലേക്ക് തന്നെ എത്തുമെന്നത് കൊണ്ടാണെന്നും അവർ ഒന്നാണെന്നും രാഹുൽ പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും ഈ ചർച്ചയിൽനിന്ന് സർക്കാർ ഒളിച്ചോടുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.