കാർഗിൽ (ലഡാക്ക്): കാർഗിലിൽ ലഡാക്ക് സ്വയംഭരണ ഹിൽ ഡെവലപ്മെന്റ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവെ, നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം ഇതുവരെ 17 സീറ്റ് നേടി. തെരഞ്ഞെടുപ്പ് നടന്ന 26 സീറ്റുകളിൽ 20 എണ്ണത്തിലെ ഫലമാണ് പ്രഖ്യാപിച്ചത്. 30 അംഗ കൗൺസിലിൽ നാലുപേർ നേരിട്ട് നാമനിർദേശം ചെയ്യപ്പെടും.
നാഷനൽ കോൺഫറൻസ് ഒമ്പത്, കോൺഗ്രസ് എട്ട്, ബി.ജെ.പി രണ്ട്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് സീറ്റുനില. 2019 ആഗസ്റ്റ് അഞ്ചിന് 370ാം വകുപ്പ് റദ്ദാക്കി ലഡാക്ക് കേന്ദ്രഭരണ പ്രദേശം രൂപവത്കരിച്ചതിനുശേഷം കാർഗിലിൽ നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.