ന്യൂഡൽഹി: എൻ.ഡി.ടി.വിയുടെ 29 ശതമാനം ഓഹരി വാങ്ങാനുള്ള ഗൗതം അദാനിയുടെ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് നേതൃത്വം. അദാനിയുടെ നീക്കം സ്വതന്ത്ര്യ മാധ്യമങ്ങളെ ഞെരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു. മാധ്യമങ്ങൾക്ക് മേൽ പണവും രാഷ്ട്രീയ അധികാരവും ആധിപത്യം സ്ഥാപിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു.
ഒരു കമ്പനിക്ക് നൽകിയ വായ്പ വളഞ്ഞ വഴിയിലൂടെ സ്ഥാപനത്തെ ഏറ്റെടുക്കാനുള്ള ആയുധമായി ഉപയോഗിച്ചതാണ് ദുരൂഹമായകാര്യമെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു. എൻ.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരിയാണ് ഗൗതം അദാനി കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.
വളഞ്ഞ വഴിയിലൂടെയായിരുന്നു അദാനി ഓഹരി സ്വന്തമാക്കിയത്. എൻ.ഡി.ടി.വിയിൽ ഓഹരി പങ്കാളിത്തമുള്ള ആർ.ആർ.പി.ആർ എന്ന സ്ഥാപനത്തിന് വായ്പ നൽകിയ കമ്പനിയെ വിലക്കെടുത്താണ് അദാനി ചാനലിലേക്ക് കടന്നു കയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.