ന്യൂഡൽഹി: വോട്ടുയന്ത്രങ്ങളെക്കുറിച്ച് വ്യാപകമായ സംശയമുയർന്നതിനാൽ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ 20 ശതമാനം മണ്ഡലങ്ങളിലെങ്കിലും യന്ത്രങ്ങൾക്കൊപ്പം വിവിപാറ്റ് (ഏത് ചിഹ്നത്തിലാണ് വോട്ട് ചെയ്തതെന്ന് വോട്ടർക്ക് മനസ്സിലാക്കാൻ സഹായിക്കുന്ന രസീത്) എണ്ണണമെന്ന കോൺഗ്രസിെൻറ ആവശ്യം സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് കമീഷൻ കൈക്കൊള്ളുന്ന നിയമാനുസൃത നടപടിയിൽ ഇടെപടാനാവില്ലെന്ന് വ്യക്തമാക്കിയതോടെ ഹരജി കോൺഗ്രസ് പിൻവലിച്ചു. അതേസമയം, ഭാവിയിൽ തെരഞ്ഞെടുപ്പ് പരിഷ്കരണങ്ങൾ സംബന്ധിച്ച് സുപ്രീംകോടതിയെ സമീപിക്കാൻ ഹരജിക്കാർക്ക് അവകാശമുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതേ തുടർന്ന് വീണ്ടും ഹരജി സമർപ്പിക്കുമെന്ന് പാർട്ടി വക്താവ് അഭിഷേക് മനു സിംഗ്വി അറിയിച്ചു.
വോട്ടുയന്ത്രങ്ങളെക്കുറിച്ച് വ്യാപകപരാതി ഉയർന്ന സാഹചര്യത്തിൽ എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് എണ്ണണമെന്ന ആവശ്യമാണ് തെൻറ കക്ഷി തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ ഉന്നയിച്ചതെന്ന് ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ആരിഫ് രജ്പുതിന് വേണ്ടി ഹാജരായ അഡ്വ. അഭിഷേക് മനു സിങ്വി ബോധിപ്പിച്ചു.
യൂറോപ്യൻ രാജ്യങ്ങൾ അടക്കമുള്ള വികസിത രാജ്യങ്ങളെല്ലാം വോട്ടുയന്ത്രങ്ങൾ ഉപേക്ഷിച്ചത് വിശ്വാസ്യത നഷ്ടപ്പെട്ടതു കൊണ്ടാണ്. ഇന്ത്യയിലും നിരവധി പരാതികളുയരുന്നുമുണ്ട്. ഇത് എണ്ണുന്നില്ലെങ്കിൽപിന്നെ കാര്യമെന്താണെന്ന് സിങ്വി ചോദിച്ചു.എല്ലാ മണ്ഡലത്തിൽ നിന്നും ഒാരോ ബൂത്തിലെ വിവിപാറ്റ് േപപ്പർ എണ്ണാമെന്നാണ് കമീഷൻ തീരുമാനം. അതുകൊണ്ട് ഫലമില്ല. ചുരുങ്ങിയത് 25 ശതമാനം സീറ്റുകളിലെങ്കിലും എണ്ണിയാലേ വോട്ടുയന്ത്രങ്ങളുടെ വിശ്വാസ്യത ലഭിക്കൂവെന്നും സിങ്വി പറഞ്ഞു. കോടതി അംഗീകരിക്കില്ലെന്ന് വന്നപ്പോൾ 25ശതമാനം എന്ന ആവശ്യം 20ഉം 10ഉം ശതമാനമാക്കി സിങ്വി കുറെച്ചങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയ കമീഷെൻറ അധികാരമാണെന്നും അതിലിടപെടില്ലെന്നും കോടതി ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.