ന്യൂഡൽഹി: നേതൃത്വത്തെക്കുറിച്ചുള്ള അവ്യക്തത കോൺഗ്രസിന് ക്ഷതമേൽപിക്കുന്നുണ്ടെന്ന ശശി തരൂർ എം.പിയുടെ പ്രസ്താവനയെ പിന്തുണച്ച് സംഘടനാകാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തരൂരിന്‍റെത് പ്രവർത്തകർക്കിടയിലെ പൊതുവികാരമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ അധ്യക്ഷനെ എത്രയും വേഗം കണ്ടെത്തണം. ഇത് ചർച്ച ചെയ്യാൻ ഉടൻ പ്രവർത്തക സമിതി ചേരും. തെരഞ്ഞെടുപ്പ് രീതി മാറ്റുന്നത് ചർച്ച ചെയ്യും. രാഹുൽ തുടരണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. പ്രിയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനത്ത് വരണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
യുവനേതാവിനെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ശശി തരൂർ പറഞ്ഞിരുന്നു. അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ പ്രിയങ്ക ഗാന്ധി മത്സരിക്കാൻ മുന്നോട്ടുവരുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അതേസമയം, താൻ അധ്യക്ഷനാവാൻ ഇല്ലെന്നും വർക്കിങ് കമ്മിറ്റിയിൽ പ്രവർത്തിക്കാൻ തയാറാണെന്നും തരൂർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.