ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല അധ്യക്ഷയും ലോക്സഭാംഗവുമായ സോണിയ ഗാന്ധി 73ന്‍റെ നിറവിൽ. സോണിയ ഗാന്ധി എന്നും പാർട്ടി നേതാക്കൾക്ക് പ്രചോദനമാണെന്ന് കോൺഗ്രസ് ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു.
സോണിയയുടെ പ്രഭാവവും മാന്യതയും അനുകമ്പയും ദയയും കോൺഗ്രസ് പ്രവർത്തകർക്ക് എന്നും ശക്തി പകരും. ജന്മദിനാശംസകൾ നേരുന്നതായും ട്വീറ്റിൽ പറയുന്നു.
സോണിയക്ക് ജന്മദിനാശംകൾ നേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ദീർഘായുസും ആരോഗ്യവും ആശംസിച്ചു.
രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ പ്രതിഷേധിച്ച് ഇത്തവണ ജന്മദിനം ആഘോഷിക്കുന്നില്ലെന്ന് സോണിയ ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.