കോൺഗ്രസിന്​ പുതിയ പ്രസിഡൻറ്​ ജൂണിൽ; അവസാനമായി തെരഞ്ഞെടുപ്പ്​ നടന്നത് 1997ൽ

ന്യൂഡൽഹി: സംഘടന ​െതരഞ്ഞെടുപ്പിലൂടെ കോൺഗ്രസിന്​ പുതിയ​ അധ്യക്ഷനുണ്ടാകുമെന്ന്​ പ്രവർത്തക സമിതി ​െഎകകണ്​ഠ്യേന പ്രഖ്യാപിച്ചു. ലോക്​സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക്​ ശേഷം രാഹുൽ ഗാന്ധി കോൺഗ്രസ്​ അധ്യക്ഷ സ്ഥാനം രാജിവെച്ചതിനെ തുടർന്ന്​ വന്ന ഒഴിവിലേക്കാണ്​ അധ്യക്ഷനെ കണ്ടെത്തുന്നത​്. 1997ലാണ്​ കോൺഗ്രസ്​ പ്രവർത്തക സമിതിയിലേക്ക്​ അവസാനമായി തെരഞ്ഞെടുപ്പ്​ നടന്നത്​. ചേരിതിരിഞ്ഞുള്ള രൂക്ഷമായ വാഗ്വാദത്തിനൊടുവിലാണ്​ ജൂൺ മാസത്തോടെ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ തീരുമാനമായത്​.

നേര​​േത്ത നേതൃത്വത്തിന്​ കത്തെഴ​ുതി വിവാദം സൃഷ്​ടിച്ച ഗുലാം നബി ആസാദ്​, ആനന്ദ്​ ശർമ, മുകുൾ വാസ്​നിക്​ എന്നിവരാണ്​ ഉടൻ സംഘടന തെരഞ്ഞെടുപ്പ്​ ആവശ്യപ്പെട്ടത്​. മുൻ കേന്ദ്ര മന്ത്രി പി. ചിദംബരവും ഇവരോടൊപ്പം ചേർന്നു. എന്നാൽ, സോണിയ ഗാന്ധിക്കൊപ്പം നിൽക്കുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​, പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​, എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി, കേരളത്തി​െൻറ ചുമതലയുള്ള താരീഖ്​ അൻവർ എന്നിവർ ഇൗ ആവശ്യത്തെ എതിർത്തു.

അഞ്ച്​ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ്​ കഴിഞ്ഞേ സംഘടനാ തെര​െഞ്ഞടുപ്പ്​ നടത്താവൂ എന്ന്​ അവർ വാദിച്ചു. ആരുടെ അജണ്ടയാണിപ്പോൾ നടപ്പാക്കുന്നതെന്ന്​ ഇവർ ചോദിച്ചു. ബി.ജെ.പി പോലും ഇപ്പോൾ സംഘടനാ തെരഞ്ഞെടുപ്പിനെക്കുറിച്ച്​ സംസാരിക്കുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.

കോൺഗ്രസ്​ അധ്യക്ഷനെയാണോ പ്രവർത്തക സമിതി അംഗങ്ങളെയാണോ ആദ്യം തെരഞ്ഞെടുക്കേണ്ടത്​ എന്നതിനെ ചൊല്ലിയും തർക്കമുണ്ടായി. ഇൗ വിഷയം പാർട്ടി​ ഭരണഘടന നോക്കി തീർപ്പാക്കുമെന്ന്​ എ.​െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പിന്നീട്​ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കോൺഗ്രസ്​ പ്രസിഡൻറിനെയും പ്രവർത്തക സമിതിയെയും തെരഞ്ഞെടുക്കുന്നതിനുള്ള സമയക്രമം ഇടക്കാല പ്രസിഡൻറായ ​േസാണിയ ഗാന്ധി പ്രഖ്യാപിക്കുമെന്ന്​ അറിയിച്ചതോടെ എല്ലാവരും ശാന്തരായി. 2021 ജൂണിൽ അഖിലേന്ത്യ കോൺഗ്രസ്​ കമ്മിറ്റിക്ക്​ തെരഞ്ഞെട​ുത്ത പ്രസിഡൻറുണ്ടായിരിക്കുമെന്ന്​ വേണുഗോപാൽ പറഞ്ഞു. സമവായമാണോ അല്ലേ എന്ന്​ തെരഞ്ഞെടുപ്പ്​ പ്രക്രിയയിലേക്ക്​ കടന്ന ശേഷമേ പറയാൻ പറ്റൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.