ന്യൂഡൽഹി: നോട്ടുനിരോധന കുംഭകോണവുമായി ബന്ധപ്പെട്ട് കൂടുതൽ വിഡിയോ ദൃശ്യങ്ങളുമ ായി കോൺഗ്രസ്. ബുധനാഴ്ച എ.െഎ.സി.സി ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിലാണ് ക ുംഭകോണത്തിെൻറ കൂടുതല്‍ വിഡിയോ ദൃശ്യങ്ങൾ േകാൺഗ്രസ് നേതാവ് കപിൽ സിബൽ പുറത്തുവി ട്ടത്. അഹ്മദാബാദിലെ ബി.ജെ.പി ആസ്ഥാനമായ ‘ശ്രീകമല’ത്തിലും മഹാരാഷ്ട്രയിലെ കൃഷി വകുപ്പ്, മുംബൈയിലെ സ്വകാര്യ ഹോട്ടൽ എന്നിവിടങ്ങളിലുംവെച്ച് കോടിക്കണക്കിന് അസാധു നോട്ടുകള്‍ മാറിനല്കുന്നതിെൻറ ഒളികാമറ ദൃശ്യങ്ങളാണ് ബുധനാഴ്ച പുറത്തുവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനുമുമ്പ് വിദേശത്തുനിന്ന് മൂന്നു സീരീസില്‍ ഒരു ലക്ഷം കോടി വീതം വ്യാജ കറന്‍സികള്‍ അച്ചടിച്ച് വ്യോമസേന വിമാനത്തിൽ ഇന്ത്യയിലെത്തിച്ചുവെന്ന ആരോപണം കപിൽ സിബൽ നേരേത്ത ഉന്നയിക്കുകയും ഇതുമായി ബന്ധപ്പെട്ട വിഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിെൻറ തുടർച്ചയാണ് പുതിയ വിഡിയോ ദൃശ്യങ്ങളെന്ന് കപിൽ സിബൽ പറഞ്ഞു.
അഹ്മദാബാദിലെ ബി.ജെ.പി ഒാഫിസിൽ 2000 രൂപയുടെ നോട്ടുകള്‍ അടുക്കിെവച്ചിരിക്കുന്നത്, ഒളികാമറ ദൃശ്യം പകർത്തുന്ന ആൾ, പണം കൊണ്ടുപോകാന്‍ പൊലീസിനെ പേടിക്കേണ്ടതില്ലെന്നും അമിത് ഷായാണ് നമുക്കൊപ്പമുള്ളതെന്നു പറയുന്നതും വ്യക്തമാണ്. മഹാരാഷ്ട്ര കൃഷി വകുപ്പ്, മുംബൈയിലെ ഹോട്ടൽ എന്നിവിടങ്ങളിൽനിന്ന് രഹസ്യമായി പകർത്തിയ വിഡിയോ ദൃശ്യങ്ങളിൽ ബി.ജെ.പി നേതാവ് അനില്‍ രാജ്ഗോര്‍, ജില്ല പൊലീസ് മേധാവി വദേക്കര്‍, ബാങ്ക് ഓഫ് ഇന്ത്യ റിട്ട. ചീഫ് മാനേജര്‍ റുസ്തം ദാരുവാല എന്നിവർ പണം മാറ്റിയെടുക്കുന്നത് എങ്ങെനയെന്ന് വിശദീകരിക്കുന്നുണ്ട്. അമിത് ഷായാണ് ഇത് നിയന്ത്രിക്കുന്നതെന്ന് കോൺഗ്രസ് ഇതുവരെ പുറത്തുവിട്ട എല്ലാ വിഡിയോ ദൃശ്യങ്ങളിലുമുള്ളവർ പറയുന്നുണ്ട്.
രഹസ്യ കാമറയിൽ ഉള്ളയാൾ നേരേത്ത ഐ.ബി ഫീൽഡ് അസിസ്റ്റൻറ് ആയിരുന്നുവെന്ന് കേന്ദ്ര സർക്കാർ തന്നെ സ്ഥിരീകരിച്ചുവെന്നും ഇയാളെ സർവിസിൽനിന്ന് പുറത്താക്കിയിരുന്നെന്ന കാബിനറ്റ് സെക്രേട്ടറിയറ്റ് പ്രസ്താവനയിൽനിന്നുതന്നെ ഇടപാടിലെ ഇയാളുടെ പങ്ക് വ്യക്തമാണെന്ന് കപിൽ സിബൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണ് നോട്ടുനിരോധനത്തിലൂടെ നടന്നതെന്നും ഇൗ സമയത്ത് കാവൽക്കാരൻ എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ കേന്ദ്ര ഏജൻസികൾ തയാറാകണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.