ജ​യ്റാം ര​മേ​ശ്

'നെഹ്റു വലിയ കാര്യങ്ങൾ സംസാരിക്കുക മാത്രമല്ല, വലിയ തീരുമാനങ്ങളെടുക്കുകയും ചെയ്തു'

ന്യൂഡൽഹി: ഐ.എസ്.ആർ.ഒ സ്ഥാപിക്കുകയും ഇന്ത്യയുടെ ശാസ്ത്രരംഗത്തിന് സംഭാവനകൾ നൽകുകയും ചെയ്ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ നേട്ടങ്ങളെ ബി.ജെ.പി കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്.

നെഹ്റു ശാസ്ത്രരംഗത്തിന് നൽകിയ സംഭാവനകൾ അവഗണിക്കുന്നവർ ഐ.എസ്.ആർ.ഒ സ്ഥാപക ദിനത്തിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമന്റൽ റിസർച്ചിൽ നെഹ്റു നടത്തിയ പ്രസംഗം കാണണമെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു. നെഹ്റുവിന്റെ പ്രസംഗത്തിന്റെ വിഡിയോ പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

നെഹ്റു വലിയ കാര്യങ്ങൾ സംസാരിക്കുക മാത്രമല്ല, വലിയ തീരുമാനങ്ങളെടുത്തിരുന്നുവെന്നും പ്രധാനമന്ത്രിയെ പരോക്ഷമായി വിമർശിച്ച് കൊണ്ട് അദ്ദേഹം വ്യക്തമാക്കി. ചന്ദ്രയാൻ 3ന്റെ വിജയം ഓരോ ഇന്ത്യക്കാരന്റെയും കൂട്ടായ വിജയമാണ്. ഐ.എസ്.ആർ.ഒയുടെ നേട്ടത്തെ കുറിച്ച് പറയുമ്പോൾ ചരിത്രത്തെ മറച്ചുപിടിക്കുന്നത് ശരിയല്ലെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.



Tags:    
News Summary - Congress Says Jawaharlal Nehru Didn't Just Talk Big But Took Big Decisions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.