ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകർക്ക് മേൽ മന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറുന്ന വിഡിയോ പങ്കുവെച്ച് കോൺഗ്രസ്. കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ലഖിംപൂർ ഖേരിയുടേതെന്ന പേരിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
'മോദി സർക്കാറിന്‍റെ മൗനം അവരെ പങ്കാളികളാക്കുന്നുണ്ടോ?' എന്ന അടിക്കുറിപ്പിനൊപ്പമാണ് വിഡിയോ. പ്രതിഷേധവുമായി നടന്നുപോകുന്ന കർഷകർക്ക് ഇടയിലേക്ക് ജീപ്പ് പാഞ്ഞുകയറുന്നതാണ് ദൃശ്യങ്ങൾ. വെള്ള കുർത്തയും പച്ച തലപ്പാവും ധരിച്ച ഒരു കർഷകൻ വാഹനത്തിന്‍റെ ബോണറ്റിൽ കുടുങ്ങി കിടക്കുന്നതും മറ്റുള്ളവർ പ്രാണരക്ഷാർഥം ഓടിമാറുന്നതും വിഡിയോയിൽ കാണാം.
പരിേക്കറ്റ് കിടക്കുന്ന അരഡസനോളം പേരെ ഗൗനിക്കാതെ ജീപ്പ് മുന്നോട്ടുപോകുന്നതും അതിന് പിറകിലായി ഒരു കറുത്ത എസ്.യു.വി കടന്നുപോകുന്നതും വിഡിയോയിലുണ്ട്. അതേസമയം കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചിരിക്കുന്ന വിഡിയോയുടെ ആധികാരികത വ്യക്തമല്ല.
നാലുകർഷകർ ഉൾപ്പെടെ ഒമ്പതുപേരാണ് ലഖിംപൂർ ഖേരി സംഘർഷത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും ഉൾപ്പെടും. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹമാണ് അപകടമുണ്ടാക്കിയത്. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് വാഹനം ഒാടിച്ചിരുന്നതെന്ന് പറയുന്നു. ആശിഷ് മിശ്ര ഉൾപ്പെടെ 13േപർക്കെതിരെ യു.പി െപാലീസ് കേസെടുത്തിരുന്നു. കൊലപാതകം, കലാപം എന്നിവക്കെതിരെയാണ് കേസ്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.