'എല്ലാവരും സനാതനികളാണെങ്കിൽ മനുഷ്യർക്കിടയിൽ വേർതിരിവ് എന്തിനാണ്'; യോഗിയെ വിമർശിച്ച് കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: സനാതനമാണ് ഒരേയൊരു മതമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരാമർശത്തിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാവ് ഉദിത് രാജ്. സനാതനധർമത്തിന്‍റെ പേര് പറഞ്ഞ് ബി.ജെ.പി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സനാതനമുണ്ടെങ്കിൽഎന്തുകൊണ്ടാണ് മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

"സനാതനം യഥാർത്ഥത്തിൽ ഒന്നുമല്ല. സനാതനമുണ്ടെങ്കിൽ അവിടെ മതമുണ്ട്. സനാതനത്തിന്‍റെ പേരിൽ നമ്മളെ കബളിപ്പിച്ച് അവർ വോട്ട് നേടുകയാണ്. ഇനി അവർക്കത് സാധിക്കില്ല. എല്ലാവരും സനാതനികളാണെങ്കിൽ, പിന്നെ എന്താണ് ചിലർക്ക് മാത്രം ആനൂുകൂല്യങ്ങൾ ലഭിക്കുന്നതും ചിലർക്ക് ലഭിക്കാത്തതും? എല്ലാവരും സനാതനികളാണെങ്കിൽ മനുഷ്യർക്കിടയിൽ വേർതിരിവ് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? സനാതനവും ജാതിയുമെല്ലാം ഒന്നുതന്നെയാണ്"- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഗോരഖ്നാഥ് ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ സനാതനധർമം മനുഷ്യത്വത്തിന്‍റെ മതമാണെന്നും അതിന് എതിരെയുള്ള അതിക്രമങ്ങൾ അംഗീകരിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. സനാതനം മാത്രമാണ് മതം. ബാക്കിയുള്ളതെല്ലാം ആരാധനരീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Congress slams Yogi adithyanath over sanatana Remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.