ആഘോഷം തുടങ്ങി കോൺഗ്രസ്; സർക്കാർ രൂപീകരിക്കുമെന്ന് ബി.ജെ.പി

ബംഗളൂരു: കർണാടകയിൽ ആദ്യഘട്ട ഫലസൂചനകൾ പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് ആ​ഘോഷം തുടങ്ങി. ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്തിന് മുന്നിലാണ് കോൺഗ്രസ് പ്രവർത്തകരുടെ ആഘോഷം. ലീഡുനില മാറിമറിയുന്ന കർണാടകയിൽ നിലവിൽ കോൺഗ്രസ് നൂറിലേറെ സീറ്റിലാണ് മുന്നേറുന്നത്.

അതേസമയം, സർക്കാർ രൂപീകരിക്കുമെന്ന പ്രത്യാശ ബി.ജെ.പി കൈവിടുന്നില്ല.  കർണാടകയിൽ സർക്കാർ രൂപീകരിക്കുമെന്ന് പാർട്ടി വക്താവ് സയിദ് സാഫർ പറഞ്ഞു. തങ്ങൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായില്ലെങ്കിലും സർക്കാർ രൂപവത്കരിക്കുമെന്ന് ബി.ജെ.പി നേതാവും സംസ്ഥാന റവന്യൂ മന്ത്രിയുമായ ആർ. അശോക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. "സർക്കാർ രൂപവത്കരണമാണ് ഞങ്ങളുടെ ലക്ഷ്യം... എങ്ങനെ, എന്ത് എന്നൊന്നും ചോദിക്കരുത്. ഞങ്ങൾ തീർച്ചയായും വിജയിക്കുകയും ഭൂരിപക്ഷം നേടുകയും ചെയ്യും. ഭൂരിപക്ഷം കിട്ടാതെ തൂക്കുസഭയാണെങ്കിലും ഞങ്ങൾ സർക്കാർ രൂപവത്കരിക്കും” -അശോക് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കർണാടകയിൽ ബി.ജെ.പി സർക്കാർ വരുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് അശോക് കൂട്ടിച്ചേർത്തു. “ഞങ്ങൾ സർക്കാർ രൂപവത്കരിക്കും. ഇനി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ പോലും അവർക്ക് ഭൂരിപക്ഷം ലഭിക്കില്ല. അതിനാൽ ബാക്കിയുള്ള എംഎൽഎമാരുടെയും കേന്ദ്രസർക്കാറിന്റെയും സഹായത്തോടെ ബി.ജെ.പി ഭരണത്തലേറും’ - അദ്ദേഹം പറഞ്ഞു.

‘ബിജെപിക്ക് മാത്രമേ സ്ഥിരതയുള്ള സർക്കാർ നൽകാൻ കഴിയൂ എന്ന് എല്ലാ എം.എൽ.എമാർക്കും അറിയാം. കാരണം, 2018 ൽ രൂപീകരിച്ച കോൺഗ്രസ്-ജെഡി (എസ്) സർക്കാർ ഒരു വർഷത്തിനുള്ളിൽ തകർന്നു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്നതിൽ ആർക്കും സംശയമില്ല. അതുപോലെ, കർണാടകയിൽ സ്ഥിരതയുള്ള സർക്കാർ ഉറപ്പാക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന കാര്യത്തിലും എല്ലാ ജനപ്രതിനിധികൾക്കും സംശയമില്ല. ഇത് ഞങ്ങൾക്ക് ഒരു പ്ലസ് പോയിന്റായിരിക്കും” അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Congress started the celebration; BJP will form the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.