ബംഗളൂരു: കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക െകാത്തി പോകും... എന്ന ചലച്ചിത്ര ഗാനത്തെ ഒാർമപ്പെടുത്തും വിധമാണ് ഇപ്പോൾ കർണാടകയിൽ നടക്കുന്ന കാര്യങ്ങൾ. ഒരു ഭാഗത്ത് കേവല ഭൂരിപക്ഷത്തിനായി എം.എൽ.എമാരെ തികക്കാൻ സകല തന്ത്രങ്ങളും പയറ്റുന്ന ബി.ജെ.പി. മറുഭാഗത്ത് കൈവശമുള്ള എം.എൽ.എമാർ ചാടിപ്പോകാതിരിക്കാനായി അതീവ കരുതലോടെ കൊണ്ടു നടക്കുന്ന കോൺഗ്രസ്-ജെ.ഡി.എസ് നേതൃത്വം. പലർക്കും പണവും പദവിയും വാഗ്ദാനം ചെയ്യപ്പെടുന്നു. ഇൗ സങ്കീർണതകൾക്കിടയിൽ എം.എൽ.എമാരിൽ ഒരാളെ കാണാതായാലോ, പോരേ പുകിൽ.
അങ്ങനെയൊരു സംഭവമാണ് വെള്ളിയാഴ്ച ഹൈദരാബാദിൽ നടന്നത്. ബംഗളൂരുവിൽ നിന്ന് കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാരുമായി ഹൈദരാബാദിെല ഹോട്ടലിലെത്തി അൽപം കഴിഞ്ഞപ്പോഴാണ് അംഗങ്ങളുടെ എണ്ണത്തിലുള്ള കുറവു ശ്രദ്ധയിൽ പെട്ടത്. ഒരു എം.എൽ.എയെ കാണാനില്ല.
ഹോട്ടലിലും ബാറിലും കുളിമുറിയിലും റെസ്റ്ററൻറുകളിലുമായി തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചില്ല. അദ്ദേഹം ബി.െജ.പി പാളയത്തിലെത്തിയോ എന്നായി സംശയം. ഹോട്ടൽ കാവൽകാരോട് എം.എൽ.എ പുറത്തിറങ്ങി പോകുന്നതു ശ്രദ്ധയിൽപെേട്ടാ എന്നന്വേഷിക്കുകയും ചെയ്തു. നേതൃത്വത്തെ മുൾമുനയിൽ നിർത്തിയ ഏറെ നേരത്തെ തിരച്ചിൽ ഹോട്ടലിലെ സ്വിമ്മിങ് പൂളിനടുത്തെത്തിയപ്പോൾ ‘കാണാതായ’എം.എൽ.എ അവിടെ നീന്തിത്തുടിക്കുന്നതാണ് കണ്ടത്. രാത്രിയിലെ ദീർഘദൂര യാത്രയുടെ ക്ഷീണം തീർക്കാൻ സ്വിമ്മിങ് പൂളിൽ ഒന്നു നീന്താനിറങ്ങിയതായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.