ന്യൂഡൽഹി: ഭീംറാവു അംബേദ്കറിന്റെ ജന്മവാർഷികം ആഘോഷിക്കുന്ന ഇന്ന് കോൺഗ്രസ് പാർട്ടിയുടെ യൂട്യൂബ് ചാനൽ ലോഞ്ച് ചെയ്യും. 'ഐ.എൻ.സി ടി.വി' എന്നാണ് ചാനലിന്‍റെ പേര്. മഹാത്മാ ഗാന്ധിയെയും അംബേദ്കറിനെയും കുറിച്ചുള്ള ഡോക്യൂമെന്‍ററികൾ സംപ്രേഷണം ചെയ്ത് മുതിർന്ന നേതാക്കൾ ചാനലിന് തുടക്കം കുറിക്കും.
ഇനി മുതൽ ഈ ചാനലിലൂടെയാകും വിവിധ രാഷ്ട്രീയ വിഷയങ്ങളിലെ പാർട്ടി നിലപാടും സർക്കാറിന്‍റെ നയപരിപാടികളിലുള്ള അഭിപ്രായ പ്രകടനങ്ങളും മറ്റും നടത്തുക.
ബി.ജെ.പി സർക്കാറിനെതിരായ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള കോൺഗ്രസിന്‍റെ പോരാട്ടത്തിന് യൂട്യൂബ് ചാനൽ സഹായകമാകുമെന്നാണ് വിലയിരുത്തൽ.
ഭരണകൂടത്തിന് അനുകൂലമായി ഏകപക്ഷീയമായി ചർച്ചകൾ സംഘടിപ്പിക്കുന്ന ചില ടി.വി ചാനലുകളുടെ നടപടിയിൽ പ്രതിഷേധിച്ച് പാർട്ടി കുറച്ച് മാസങ്ങൾക്ക് മുമ്പ് ചാനൽ ചർച്ചകളിൽ തങ്ങളുടെ പ്രതിനിധികളെ അയക്കുന്നത് നിർത്തിയിരുന്നു. എന്നാൽ ശേഷം അവർ തീരുമാനം മാറ്റി. പ്രതിപക്ഷ പാർട്ടികളുടെ ശബ്ദം ഉയർത്തിക്കാണിക്കാത്ത മുഖ്യധാരാ മാധ്യമങ്ങളെ ഇടക്കിടെ കോൺഗ്രസ് വിമർശിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.