ന്യൂഡൽഹി: തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ പാർട്ടിയെ മറ്റൊരു പ്രതിസന്ധിയിേലക്ക് തള്ളിവിട്ട് രാഹുൽ ഗാന്ധി പിന്മാറ്റം സ്ഥിരീകരിക്കുേമ്പാൾ, കോൺഗ്രസിനു മുന്നിൽ വലിയ ചോദ്യം ഉയരുന്നു; ഇനിയാര്?. നെഹ്റു കുടുംബത്തിെൻറ കൈത്താങ്ങില്ലാതെ അങ്ങേയറ്റം വിഷമകരമായ കാലത്ത് പാർട്ടിയെ മുന്നോട്ടു നയിക്കുകയെന്ന വലിയ പ്രതിസന്ധിയാണ് മുതിർന്ന നേതാക്കൾക്കു മുന്നിൽ.
2017ൽ സ്ഥാനമൊഴിഞ്ഞ സോണിയ ഗാന്ധി, സ്ഥാനമേറ്റ രാഹുൽ ഗാന്ധി, കഴിഞ്ഞ ജനുവരിയിൽ മാത്രം എ.െഎ.സി.സി ജനറൽ സെക്രട്ടറിയാക്കി സജീവ രാഷ്ട്രീയത്തിലേക്കു വന്ന പ്രിയങ്ക ഗാന്ധി എന്നീ മൂന്നു നെഹ്റു കുടുംബാംഗങ്ങളും മാർഗദർശക റോളിലേക്ക് മാറുന്ന ചുറ്റുപാടിലേക്കാണ് കോൺഗ്രസ് എത്തിപ്പെട്ടിരിക്കുന്നത്.
കുടുംബാധിപത്യം സൗകര്യവും അനുഗ്രഹവുമായി കാണുന്ന കോൺഗ്രസ് രാഷ്ട്രീയത്തിൽ നരസിംഹ റാവുവും സീതാറാം കേസരിയും മാത്രമാണ് സമീപ പതിറ്റാണ്ടുകളിൽ കോൺഗ്രസ് പ്രസിഡൻറ് പദവിയിൽ എത്തിയത്. ആഭ്യന്തര കലഹത്തിെൻറ മൂർധന്യമാണ് അന്നേരമെല്ലാം കണ്ടത്. പുതിയ സാഹചര്യത്തിൽ ആരു വന്നാലും നേതൃപാടവത്തോടെ, െഎക്യത്തോടെ കോൺഗ്രസിന് പുതുജീവൻ നൽകുകയെന്ന കടുത്ത പരീക്ഷണമാണ് മുന്നിൽ.
പാർട്ടി അധ്യക്ഷെൻറ അഭാവത്തിൽ പാർട്ടിയെ നയിക്കേണ്ടത് ഏറ്റവും മുതിർന്ന ജനറൽ സെക്രട്ടറിയാകണമെന്നാണ് ഭരണഘടന പറയുന്നത്. അതനുസരിച്ചു നോക്കിയാൽ നയിക്കേണ്ടത് ഗുലാംനബി ആസാദാണ്. അതേസമയം, സുശീൽ കുമാർ ഷിൻഡെ, മല്ലികാർജുൻ ഖാർഗെ എന്നീ പേരുകളാണ് ഉയർന്നുനിൽക്കുന്നത്.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പു വരുന്നു, പാർട്ടിയിലെ ദലിത് മുഖം, 2002ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പു സ്ഥാനാർഥി, മുൻ കേന്ദ്രമന്ത്രി, നെഹ്റു കുടുംബത്തിെൻറ വിശ്വസ്തൻ എന്നിവയാണ് 77കാരനായ സുശീൽകുമാർ ഷിൻെഡയുടെ സാധ്യതകൾ വർധിപ്പിക്കുന്നത്. 76കാരനായ ഖാർഗെയും നെഹ്റു കുടുംബത്തിെൻറ വിശ്വസ്തനാണ്. കഴിഞ്ഞ ലോക്സഭയിൽ കോൺഗ്രസിെൻറ കക്ഷിനേതാവായിരുന്നു. മുൻ കേന്ദ്രമന്ത്രിയുമാണ്.
രാഹുൽ തുടരില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇനി പ്രവർത്തക സമിതി ചേർന്ന് അടുത്ത നടപടികളിലേക്ക് കടക്കണം. കഴിഞ്ഞ പ്രവർത്തകസമിതി യോഗത്തിൽ രാഹുൽ രാജി പ്രഖ്യാപിച്ച് ഇറങ്ങുകയായിരുന്നു. എന്നാൽ, രാജി തള്ളുകയും ഏതുവിധ പാർട്ടി പുനഃസംഘടനക്കും രാഹുലിനെ അധികാരപ്പെടുത്തുകയുമായിരുന്നു പ്രവർത്തക സമിതി. രാഹുൽ നിലപാട് അന്തിമമായി പ്രഖ്യാപിച്ചതോടെ, ഒരു മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിൽനിന്ന് മറ്റൊരു അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ് കോൺഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.