ഭോപാൽ: മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ് രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക നൽകി. കോൺഗ്രസിൽനിന്ന് കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേക്കേറിയ മുൻ എ.ഐ.സി.സി ജന. സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യക്കെതിരെയാകും ദിഗ്വിജയ് സിങ്ങിെൻറ മത്സരം. മധ്യപ്രദേശിൽനിന്നുള്ള മൂന്നു രാജ്യസഭ സീറ്റുകളിൽ മാറ്റുരക്കുന്ന ബി.ജെ.പി ജ്യോതിരാദിത്യയെ സ്ഥാനാർഥികളിലൊരാളായി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 22 എം.എൽ.എമാരുമായി മറുകണ്ടം ചാടിയ ജ്യോതിരാദിത്യയിൽ പ്രതീക്ഷയർപ്പിക്കുന്ന ബി.ജെ.പി നേരത്തേ കണക്കുകൂട്ടിയതിലും ഒരു സീറ്റ് അധികമായി നേടാൻ കഴിയുെമന്ന പ്രതീക്ഷയിലാണിപ്പോൾ. സിന്ധ്യ നാളെ നാമനിർദേശ പത്രിക നൽകും.
സിന്ധ്യയെ തുണക്കുന്ന എം.എൽ.എമാരുടെ സഹായത്തോടെ സംസ്ഥാനത്തെ കമൽനാഥ് സർക്കാറിനെ മറിച്ചിടാനൊരുങ്ങുകയാണ് ബി.ജെ.പി. ഇതിനിടയിലാണ് അടുത്ത മാസം രാജ്യസഭ തെരഞ്ഞെടുപ്പുമെത്തുന്നത്. നിലവിൽ ദിഗ്വിജയ് സിങ്ങും ബി.ജെ.പിക്കാരായ പ്രഭാത് ഝാ, സത്യനാരായൺ ജതിയ എന്നിവരുമാണ് മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗങ്ങൾ. ദിഗ്വിജയിനൊപ്പം ഫൂൽ സിങ് ബറയ്യയാണ് കോൺഗ്രസിെൻറ മറ്റൊരു സ്ഥാനാർഥി. സുമർസിങ് സോളങ്കിയാണ് സിന്ധ്യക്കൊപ്പം ബി.ജെ.പിക്കുവേണ്ടി മത്സരത്തിനിറങ്ങുന്ന രണ്ടാമത്തെ സ്ഥാനാർഥി.
58 ഫസ്റ്റ് വോട്ടുകളാണ് ഒരു സ്ഥാനാർഥിക്ക് ജയിക്കാൻ വേണ്ടത്. നേരത്തേ 120 എം.എൽ.എമാരുടെ പിന്തുണയുള്ള കോൺഗ്രസിന് രണ്ടു പേരെ ജയിപ്പിച്ചെടുക്കാമായിരുന്നു. എന്നാൽ, സിന്ധ്യക്കൊപ്പം പോയ 22 എം.എൽ.എമാർ രാജിവെച്ചതോടെ സമവാക്യം മാറി. അതോടെ ആവശ്യമുള്ള ഫസ്റ്റ്വോട്ടുകളുടെ എണ്ണം 52 ആയി മാറി. കോൺഗ്രസ് 99ലേക്ക് ചുരുങ്ങിയപ്പോൾ 107 എം.എൽ.എമാരുടെ പിന്തുണയുള്ള ബി.ജെ.പി രണ്ടു സ്ഥാനാർഥികളെ ജയിപ്പിക്കാൻ കഴിയുന്ന നിലയിലാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.