മുതിർന്ന കോൺഗ്രസ്​ നേതാവ്​ എം.എൽ ഫോത്തേദാർ അന്തരിച്ചു

ന്യൂഡൽഹി: ​മുതിർന്ന  കോൺഗ്രസ് ​ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മഖൻ ലാൽ ഫോത്തേദാർ(85) അന്തരിച്ചു. വാർധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന്​ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

‘രാഷ്​ട്രീയ ചാണക്യൻ’ എന്നറിയപ്പെട്ടിരുന്ന ഫോത്തേദാർ  ജമ്മുകശ്​മീർ മന്ത്രിസഭയിലെ അംഗമായിരുന്നു. രണ്ടു തവണ രാജ്യസഭാംഗവുമായിട്ടുണ്ട്​.1980 മുതൽ 84വരെ ഇന്ദിരഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി സേവനമനുഷ്ടിച്ചു.  മൂന്നു വർഷം രാജീവ് ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കോൺഗ്രസ്​ വർക്കിങ്​ കമ്മറ്റിയിൽ സ്ഥിര ക്ഷണിതവായിരുന്നു. കശ്​മീരി പണ്ഡിറ്റ്​ നേതാവായ ഫോത്തേദാറി​​െൻറ ‘ദി ചിനാർ ലീവ്സ്’ എന്ന പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഫോത്തേദാറി​​െൻറ നിര്യാണത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി അനുശോചിച്ചു. 
 

Tags:    
News Summary - Congress veteran Makhan Lal Fotedar dies at 85- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.