ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ ഭാവിയിൽ ഒരു ബദൽ സഖ്യം രൂപീകരിക്കണമെങ്കിൽ കോൺഗ്രസിനെ ചേർത്തുനിർത്തേണ്ടത് അനിവാര്യമാണെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. പവാറിെൻറ നേതൃത്വത്തിൽ നടത്തിയ എട്ടു പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ യോഗത്തിൽ കോൺഗ്രസ് പ്രതിനിധികളാരും പെങ്കടുത്തിരുന്നില്ല.
ഏതെങ്കിലും ദേശീയ സഖ്യം രൂപീകരിക്കുകയെന്നതല്ല യോഗത്തിെൻറ ലക്ഷ്യം. അത്തരത്തിലൊരു സഖ്യം ഉയർന്നുവന്നാൽ അതിെൻറ നേതൃത്വം ഒറ്റക്കെട്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സഖ്യത്തിെൻറ കാര്യം യോഗത്തിൽ ചർച്ചയായിട്ടില്ല. എന്നിരുന്നാലും എെൻറ കാഴ്ചപ്പാടിൽ എന്തെങ്കിലും ഒരു ബദൽ സഖ്യം രൂപീകരിക്കുകയാണെങ്കിൽ കോൺഗ്രസിനെ ആവശ്യമായിവരും. നേരത്തേ, നടത്തിയ യോഗത്തിലും ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു' -പവാർ പറഞ്ഞു.
കർഷകരുടെ പ്രക്ഷോഭത്തെ എങ്ങനെ പിന്തുണക്കുമെന്നതാണ് ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന യോഗത്തിെൻറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
'നിലവിൽ, ഡൽഹി അതിർത്തിയിൽ കർഷകർ പ്രക്ഷോഭം തുടരുകയാണ്. പ്രക്ഷോഭം അരാഷ്ട്രീയമാണ്, എങ്കിലും അത് കാർഷിക മേഖലയുമായി ബന്ധപ്പെട്ടതാണെന്ന് കരുതി, നമുക്ക് അവരെ പിന്തുണക്കാൻ കഴിയും. പാർലമെൻറിൽ പ്രശ്നങ്ങൾ ഉന്നയിച്ചും കേന്ദ്രത്തിന് നിർദേശം നൽകിയും കർഷകരെ എങ്ങനെ സഹായിക്കാമെന്ന് ചർച്ച ചെയ്യുകയായിരുന്നു ലക്ഷ്യം -പവാർ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ധവളപത്രം പുറത്തിറക്കി കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് ഉദ്ദേശമെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ പവാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.