കർണാടകയിൽ മോദിയുടെ വിഭജന തന്ത്രം ഫലിച്ചില്ല; കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് പവൻ ഖേര

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ് വക്താവ് പവൻ ഖേര. ശക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിൽ വരും. അതിൽ സംശയമൊന്നുമില്ല. പ്രധാനമന്ത്രിയുടെ നെഗറ്റീവ്, വിഭജന തന്ത്രം ഫലിച്ചില്ല. -ഖേര പറഞ്ഞു.

നിലവിലെ ഏറ്റവും പുതിയ കണക്കു പ്രകാരം കോൺഗ്രസ് 118 സീറ്റുകളിൽ മുന്നേറുന്നുണ്ട്. ബി.ജെ.പി 75 സീറ്റുകളിലാണ് മുന്നേറ്റം തുടരുന്നത്.

കോൺഗ്രസിലെ സിദ്ധരാമയ്യ വരുണ മണ്ഡലത്തിൽ മുന്നേറുന്നുണ്ട്. ഡി.കെ ശിവകുമാറും മുന്നിലാണ്. ബി.ജെ.പിക്ക് വൻ തിരിച്ചടി നൽകി, നേതാവ് സി.ടി രവി ചിക്കമംഗളൂരുവിൽ പിന്നിലാണ്. 

Tags:    
News Summary - Congress will form govt with heavy majority, divisive campaign of PM didn't work', says Pawan Khera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.