ചണ്ഡിഗഢ്: പഞ്ചാബിലെ മൊഹാലി മുനിസിപ്പൽ കോർപറേഷനിലും കോൺഗ്രസിന് ജയം. 50 വാർഡുകളിൽ 37 സീറ്റ് കോൺഗ്രസ് നേടി. സ്വതന്ത്രർ 13 ഇടത്ത് ജയിച്ചു.
തെരഞ്ഞെടുപ്പിൽ രണ്ടു ബൂത്തുകളിൽ ക്രമക്കേട് ആരോപണമുയർന്നതിനെ തുടർന്ന് മൊഹാലിയിൽ വീണ്ടും വോട്ടെണ്ണാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിക്കുകയായിരുന്നു. ഇതേതുടർന്നാണ് മൊഹാലിയിലെ ഫലം വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ഇതോടെ എട്ടിൽ ഏഴു മുനിസിപ്പൽ കോർപറേഷനിലും കോൺഗ്രസ് ഭരണം നേടി.
ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മോഗ മുനിസിപ്പൽ കോർപറേഷനിൽ എറ്റവും വലിയ കക്ഷിയും കോൺഗ്രസാണ്. 109 മുനിസിപ്പൽ കൗൺസിലിൽ ഭൂരിഭാഗവും കോൺഗ്രസാണ് ജയിച്ചത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും ശിരോമണി അകാലിദളിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.