ന്യൂഡൽഹി: ബി.ജെ.പിയുടെ അസഹിഷ്ണുത രാഷ്ട്രീയത്തിനു ബദലായി ഗാന്ധിജിയുടെ അഹിംസ സേന്ദശം ഉയർത്തിപ്പിടിക്കാൻ കോൺഗ്രസ്. ഇൗ ലക്ഷ്യത്തോടെ വാർധയിൽ ഗാന്ധിജയന്തി ദിനത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി സേമ്മളിക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബി.ജെ.പിക്കും മോദിസർക്കാറിനുമെതിരെ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ സന്ദേശത്തിെൻറ പ്രഖ്യാപനം വാർധ പ്രവർത്തക സമിതി യോഗത്തിൽ ഉണ്ടാവും.
മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാർഷിക വേളയിലാണ് കോൺഗ്രസ് പ്രത്യേക പ്രവർത്തക സമിതി സമ്മേളനം പ്രതീകാത്മകമായി വാർധയിൽ നടത്തുന്നത്. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി വാർധയിലെ സേവാഗ്രാമിൽ ഉണ്ടാവും. ഗാന്ധിജിയുടെ സന്ദേശം പുതിയ ഉൗർജത്തോടെ രാജ്യമെങ്ങും എത്തിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഭയപ്പാട്, വിദ്വേഷം, അതിക്രമം എന്നിവക്കെതിരായ സന്ദേശമാണ് വാർധ പ്രവർത്തക സമിതിയെന്ന് കോൺഗ്രസ് വിശദീകരിച്ചു. സേവാഗ്രാം ആശ്രമത്തിൽ പ്രാർഥന യോഗവും സംഘടിപ്പിച്ചിട്ടുണ്ട്്. ക്വിറ്റിന്ത്യ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്ന പ്രമേയം 1942 ജൂലൈ 14ന് സേവാഗ്രാമിൽ ചേർന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രവർത്തക സമിതിയിലാണ് ഉണ്ടായത്. 1942 ആഗസ്റ്റ് എട്ടിന് ബോംബെയിലാണ് ക്വിറ്റിന്ത്യ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.
1948 മാർച്ച് 12 മുതൽ 14 വരെ സേവാഗ്രാമിൽ നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു, മൗലാന അബുൽ കലാം ആസാദ്, വിനോബ ഭാവെ, ജയ്പ്രകാശ് നാരായൺ തുടങ്ങിയവർ പെങ്കടുത്തിരുന്നു. ‘ഗാന്ധി കടന്നുപോയി; നമുക്ക് ആരു വഴികാട്ടും’ എന്നതായിരുന്നു യോഗത്തിെൻറ പ്രമേയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.