ജയ്പൂർ: കോൺഗ്രസ് ഇപ്പോൾ ജാമ്യത്തിലിറങ്ങിയവർക്കുള്ള കാളവണ്ടിയായാണ് അറിയപ്പെടുന്നതെന്നും പാർട്ടിയുടെ നിരവധി നേതാക്കൾ ജാമ്യം നേടിയാണ് കഴിയുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടിയുടെ കരുത്തന്മാരും മുൻ മന്ത്രിമാരുമെല്ലാം ഇൗ ദിവസങ്ങളിൽ ജാമ്യത്തിലാണ്. ജയ്പൂരിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നടപ്പാക്കുന്ന ക്ഷേമപദ്ധതി ഗുണഭോക്താക്കളുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബെയില്‍ ഗാഡിക്ക് കാളവണ്ടി എന്നാണ് അര്‍ഥം. ജാമ്യകാലാവധിയില്‍ സഞ്ചരിക്കുന്ന നേതാക്കളുടെ പാര്‍ട്ടി എന്ന് വിശേഷിപ്പിച്ചാണ് മോദി ‘ബെയില്‍ ഗാഡി’ എന്ന് വിളിച്ചത്.
‘കോൺഗ്രസിനെക്കുറിച്ച് ജനങ്ങൾക്ക് മനസ്സിലായിരിക്കുന്നു. അതുെകാണ്ട് പാർട്ടിയെ ഇപ്പോൾ ഒരു ജാമ്യവണ്ടിയെന്നാണ് വിളിക്കുന്നത്. 2016ൽ പാക്കധീന കശ്മീരിൽ നടത്തിയ മിന്നലാക്രമണത്തെ വിമർശിച്ച് കോൺഗ്രസ് നടത്തിയ പരാമർശങ്ങളെ മോദി രൂക്ഷമായി വിമർശിച്ചു. സൈന്യത്തിെൻറ കാര്യക്ഷമതയെയാണ് കോൺഗ്രസ് ചോദ്യംചെയ്തതെന്ന് മോദി കുറ്റപ്പെടുത്തി. രാഷ്്ട്രീയ എതിരാളികൾ ഇങ്ങനെ പാപം ചെയ്യുന്നത് നിർഭാഗ്യകരമാണ്. ഇത്തരം രാഷ്ട്രീയ നിലപാട് ജനം പൊറുക്കില്ല -മോദി പറഞ്ഞു.
നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ രാജസ്ഥാൻ സന്ദർശനം. ഈ വര്‍ഷം അവസാനത്തോടെ രാജസ്ഥാനില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.