മൻമോഹന്റെ സാമ്പത്തിക പരിഷ്കാരങ്ങൾ പാതിവെന്തതെന്ന് നിർമല; മാസ്റ്റർ ഷെഫ് നിതിൻ ഗഡ്കരി അത് പൂർണമായി വേവിച്ചുവെന്ന് കോൺ​ഗ്രസ്

ന്യൂഡൽഹി: 1991ലെ സാമ്പത്തിക പരിഷ്കാരങ്ങൾ പാതി വെന്തതാണെന്ന ധനകാര്യമന്ത്രി നിർമല സീതാരാമന് മറുപടിയുമായി കോൺഗ്രസ്. മാസ്റ്റർ ഷെഫ് നിതിൻ ഗഡ്കരി അത് പൂർണമായി വേവിച്ചുവെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന് കടപ്പാട് അറിയിച്ചുവെന്നുമായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശിന്റെ മറുപടി. ''നിർമല സീതാരാമന് ദഹനം വന്നിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നതായും''-ജയ്റാം രമേശ് കൂട്ടിച്ചേർത്തു. കോൺഗ്രസ് സർക്കാർ 1991ൽ കൊണ്ടുവന്ന സാമ്പത്തിക പരിഷ്കാരങ്ങൾ പാതിവെന്തതാണെന്നായിരുന്നു

സെപ്റ്റംബറിൽ ഒരു പരിപാടിയിൽ സംസാരിക്കവെ നിർമല സീതാരാമൻ പറഞ്ഞത്. സമ്പദ്‍വ്യവസ്ഥ ശരിയായ വഴിയിലൂടെയല്ല തുറന്നതെന്നും അവർ വ്യക്തമാക്കുകയുണ്ടായി.

1991ൽ സാമ്പത്തിക മന്ത്രിയായിരുന്നപ്പോൾ നടത്തിയ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് രാജ്യം മൻമോഹൻ സിങ്ങിനോട് കടപ്പെട്ടിരിക്കുന്നുവെന്നായിരുന്നു കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുടെ പരാമർശം. പുതിയ പാതയിലേക്ക് നടത്തിച്ച ഉദാരവത്കരണത്തിന് ചുക്കാൻ പിടിച്ച മൻമോഹൻസിങ്ങിനോട് കടപ്പെട്ടിരിക്കുന്നു. മുൻ പ്രധാനമന്ത്രിയുടെ സാമ്പത്തിക നയം വഴി മഹാരാഷ്ട്രയിലെ റോഡുകൾ നിർമിക്കാൻ ധാരാളം പണം ലഭിച്ചുവെന്നും ഗഡ്ഗരി പറയുകയുണ്ടായി. 

Tags:    
News Summary - Congress's MasterChef Gadkari dig at finance minister over 91 reforms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.