കോൺഗ്രസിന്റെ പല്ലവയ് ശ്രാവന്തി പാർട്ടി വിട്ട് ബി.ആർ.എസിൽ ചേർന്നു

ഹൈദരാബാദ്: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പാർട്ടി നേതാവ് പൽവയ് ശ്രാവന്തി ബി.ആർ.എസിൽ ചേർന്നു. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് പൽവയിയുടെ കൂടുമാറ്റം. പാർട്ടി ഒരാൾ കാരണം വാണിജ്യസ്ഥാപനമായെന്ന് ആരോപിച്ചായിരുന്നു പൽവയിയുടെ കൂടുമാറ്റം.

നാൽഗോണ്ട ജില്ലയിലെ മുന്നഗോഡ നിയമസഭ മണ്ഡലത്തിലാണ് പൽവയിയുടെ കൂടുമാറ്റം കോൺഗ്രസിന് കനത്ത തിരിച്ചടിയുണ്ടാക്കുക. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമയച്ച കത്തിൽ തെലങ്കാനയിലെ പ്രശ്നങ്ങളിൽ അവർ പുലർത്തുന്ന നിശബ്ദതയെ പൽവയ് വിമർശിക്കുന്നുണ്ട്.

നേരത്തെ മണ്ഡലത്തിൽ നിന്നുള്ള മറ്റൊരു നേതാവായ കൃഷ്ണ റെഡ്ഡിയും കോൺഗ്രസ് പാർട്ടി വിട്ടിരുന്നു. റെഡ്ഡി ബി.ജെ.പിയിൽ ചേർന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു.അതേസമയം, കോൺഗ്രസ് നേതാവായിരുനനു പട്ടേൽ രമേശ് റെഡ്ഡി സുര്യപേട്ട് മണ്ഡലത്തിൽ നിന്ന് സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുമെന്ന് അറിയിച്ചിരുന്നു. ഈ തീരുമാനവും കോൺഗ്രസിന് കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ്.

Tags:    
News Summary - Congress's Palvai Sravanthi resigns, joins KCR's party ahead of Telangana polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.