അഹ്മദാബാദ്: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഗുജറാത്ത് കോൺഗ്രസ് പ്രസിഡൻറ് ഭരത് സിങ് സോളങ്കി. ഹൈകമാൻഡിെൻറ സ്ഥാനാർഥി നിർണയത്തിൽ താൻ സംതൃപ്തനല്ലെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. മത്സരിക്കുന്നില്ലെന്ന കാര്യം നേരത്തേ പ്രഖ്യാപിച്ചതാണ്.
രണ്ടു തവണ ലോക്സഭ അംഗവും മൂന്നു മന്ത്രിസഭകളിൽ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയുമായിട്ടുണ്ട്. പാർട്ടി നിരവധി സ്ഥാനമാനങ്ങൾ തന്നിട്ടുണ്ടെന്നും സോളങ്കി പറഞ്ഞു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടുമെന്നും താൻ പാർട്ടിയുടെ വിശ്വസ്ത പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും കോൺഗ്രസിനെ പിന്തുണക്കുമെന്നും ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് പറഞ്ഞു. ബി.െജ.പിയുടെ പരാജയം ഉറപ്പുവരുത്താൻ ഗുജറാത്തിലെ യാദവർ, ദലിതർ, കർഷകർ, മറ്റ് ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾ എന്നിവരോട് ലാലുപ്രസാദ് ആഹ്വാനം ചെയ്തു. പട്നയിൽ പാർട്ടി ദേശീയ എക്സിക്യൂട്ടിവ് യോഗത്തിൽ പെങ്കടുക്കുകയായിരുന്നു അദ്ദേഹം. പാട്ടിദാർ നേതാവ് ഹാർദിക് പേട്ടൽ തന്നെ ഗുജറാത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും സമയം ലഭിച്ചാൽ ഗുജറാത്ത് സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.