ന്യൂഡൽഹി: കോൺഗ്രസിലെ തിരുത്തൽവാദി സംഘത്തിന്റെ നേതാവ് ഗുലാംനബി ആസാദ് എൻ.സി.പി നേതാവ് ശരദ്പവാറുമായി നടത്തിയ കൂടിക്കാഴ്ച പുതിയ അഭ്യൂഹങ്ങൾക്ക് ഇടയാക്കി. പവാറിന്റെ വസതിയിൽ എത്തി ഗുലാംനബി ചർച്ച നടത്തുകയായിരുന്നു. ഇതേക്കുറിച്ച് രണ്ടു നേതാക്കളും പരസ്യമായി പ്രതികരിച്ചിട്ടില്ല.
എന്നാൽ, പ്രതിപക്ഷ പാർട്ടികളെ മുന്നോട്ടുനയിക്കുന്നതിൽ ശരദ്പവാർ താൽപര്യമെടുക്കണമെന്ന് ഗുലാംനബി ആവശ്യപ്പെട്ടുവെന്നാണ് സൂചന. പ്രതിപക്ഷ പാർട്ടികളിൽപെട്ട മുഖ്യമന്ത്രിമാരുടെ യോഗംവിളിക്കാൻ മമത ബാനർജി മുൻകൈ എടുക്കുന്നതിനെ പവാർ സ്വാഗതം ചെയ്തിരുന്നു. കോൺഗ്രസിലാകട്ടെ, താൽക്കാലിക വെടിനിർത്തൽ അല്ലാതെ, തിരുത്തൽ വാദികൾ ഉയർത്തിയ പ്രശ്നങ്ങൾ അതേപടി നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.