ന്യൂഡല്‍ഹി: ഹൈകോടതി ജഡ്ജിയാണെന്ന് പരിചയപ്പെടുത്തിയാണ് സുകേഷ് ചന്ദ്രശേഖരന്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരനുമായി ബന്ധപ്പെട്ടതെന്ന് െപാലീസ്. രണ്ടില ചിഹ്നം കിട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാൻ സുകേഷ് സഹായിക്കുമെന്ന് ദിനകരൻ കരുതിയെന്നും ഡല്‍ഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഏപ്രില്‍ 16 ന് അറസ്റ്റിലാവുന്നതിന് 20 മണിക്കൂര്‍ മുമ്പ് ദിനകരന്‍ സംസാരിച്ചത് സുകേഷിനോടാണ്. ഹൈക്കോടതി ജഡ്ജിയാണ് താനെന്ന് സുകേഷ് ദിനകരനോട് പറഞ്ഞിരുന്നു. പാര്‍ട്ടി ചിഹ്നം നേടിത്തരാമെന്നും സുകേഷ് വാഗ്ദാനം ചെയ്തിരുന്നു. ശനിയാഴ്ച ഏഴുമണിക്കൂറും ഞായറാഴ്ച 11 മണിക്കൂറുമാണ് ഡല്‍ഹി പൊലീസ് ദിനകരനെ ചോദ്യം ചെയ്തത്. സുകേഷിനെ അറിയില്ലെന്നും ഹൈക്കോടതി ജഡ്ജിയാണെന്നു കരുതി സുകേഷിനെ സന്തോഷിപ്പിച്ചുവെന്നും ദിനകരന്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.
എ.ഐ.എ.ഡി.എം.കെ.യുടെ 'രണ്ടില' ചിഹ്നം ലഭിക്കാന്‍ സുകേഷ് വഴി ദിനകരന്‍ തെരഞ്ഞെടുപ്പു കമിഷനിലെ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. രണ്ടില ചിഹ്നം നേടിയാൽ 50കോടി സുേകഷിനു നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതില്‍ 10 കോടി രൂപ കൊച്ചിയിലെ ഹവാല ഏജൻറുവഴി ലഭിച്ചതായി സുകേഷ് ഡല്‍ഹി പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന്, ദിനകരനെതിരെ ഡല്‍ഹി ക്രൈംബ്രാഞ്ച് പൊലീസ് കേസെടുത്തു. ഇതോടെയാണ് എ.ഐ.എ.ഡി.എം.കെ.യില്‍ പുതിയ പൊട്ടിത്തെറി തുടങ്ങിയത്.
ഏപ്രിൽ 16 രാത്രി ഡല്‍ഹിയിലെ പഞ്ചനക്ഷത്രഹോട്ടലില്‍നിന്നു പിടിയിലാകുമ്പോള്‍ 1.30 കോടി രൂപയും സുകേഷില്‍നിന്നു പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.