ന്യൂഡൽഹി: കോവിഡ് ആരോഗ്യ പ്രോേട്ടാക്കോളിൽനിന്ന് പ്ലാസ്മ തെറപ്പി ഒഴിവാക്കാൻ ആലോചന. കോവിഡ് രോഗമുക്തിക്ക് പ്ലാസ്മ തെറപ്പി ചികിത്സ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ഐ.സി.എം.ആർ അറിയിച്ചു.
കോവിഡ് മരണനിരക്ക് കുറക്കുേമ്പാഴും കോവിഡിനെ നേരിടാനുള്ള പ്രധാന മാർഗമായി പ്ലാസ്മ തെറപ്പിയെ കണക്കാക്കാൻ കഴിയില്ലെന്ന് ഐ.സി.എം.ആർ ഡി.എം ബൽറാം ഭാർഗവ പറഞ്ഞു. റെംഡിസിവിർ, എച്ച്.സി.ക്യൂ തുടങ്ങിയ മരുന്നുകൾ പ്രതീക്ഷിച്ച ഫലം തരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡിന് ഇൻഫ്ലുവൻസ വാക്സിൻ ഫലപ്രദമാണെന്ന് കാണിക്കാൻ തെളിവുകളോ കണക്കുകളോ ഇല്ല. ഒരു തവണ കോവിഡ് ബാധിച്ചാൽ പിന്നീട് ശരിയായ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. കോവിഡ് ബാധിച്ച വ്യക്തികളിൽ അഞ്ചുമാസത്തിനുശേഷം ആൻറിബോഡികൾ ഇല്ലാതാകും. അതിനാൽ വീണ്ടും വരാൻ സാധ്യതയുണ്ടെന്നും ഐ.സി.എം.ആർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.