ന്യൂഡൽഹി: ആധാറുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന െബഞ്ച് നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
ആധാറുമായി ബന്ധപ്പെട്ട കേസിൽ അടിയന്തിര വാദം കേൾക്കണമെന്ന ഹരജി പരിഗണിക്കവെയാണ് മുതിർന്ന അഭിഭാഷകരായ ശ്യാം ദിവാനോടും വിപിൻ നായരോടും കേസ് നാളെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടണമെന്നതുൾപ്പെടെയുള്ള ഹരജികളാണ് നാെള പരിഗണനക്ക് വരിക. നിലവിൽ ആധാറുള്ളവർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമോ എന്നു തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന ഹരജിയിലും 2018 ഫെബ്രുവരി ആറിനുള്ളിൽ മൊബൈൽ നമ്പറുമായി ആധാർ ബന്ധിപ്പിക്കണമെന്ന ഉത്തരവിനെതിരെ നൽകിയ ഹരജിയിലും നാളെ തീരുമാനമെടുക്കും.
ആധാർ ഹരജികളിൽ അന്തിമവാദം കേൾക്കുന്നതിെൻറ തീയതിയും നാെള തീരുമാനിക്കും. ആധാറിൽ സുപ്രീം കോടതി അന്തിമ വിധി വരും വരെ കേന്ദ്ര സർക്കാറോ സർക്കാർ ഏജൻസികളോ കർശന നടപടികൾ സ്വീകരിക്കരുതെന്ന് ശ്യാം ദിവാൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.