മോദിയെ പരാജയപ്പെടുത്താൻ പാകിസ്​താന്​ ഗൂഢാലോചന നടത്തേണ്ടതില്ലെന്ന്​ ഫറൂഖ്​ അബ്​ദുല്ല

ന്യൂഡൽഹി: ഗുജറാത്ത്​ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ പാകിസ്​താന്​ ഗൂഢാലോചന നടത്തേണ്ട ആവശ്യമി​ല്ലെന്ന്​ മുൻ കശ്​മീർ മുഖ്യമന്ത്രി ഫറൂഖ്​ അബ്​ദുല്ല. മോദിയാണ്​ പാകിസ്​താനിൽ പോയതെന്നും മാധ്യമങ്ങളോട്​ അദ്ദേഹം പ്രതികരിച്ചു. 

ഹിമാചൽ പ്രദേശിൽ അഞ്ച്​ വർഷം കൂടു​േമ്പാൾ ഭരണം മാറി മാറി വരും അത്​ കൊണ്ട്​ കോൺഗ്രസി​െൻറ പരാജയം പുതിയ കാര്യമല്ലെന്നും ഫറൂഖ്​ അബ്​ദുല്ല കൂട്ടിച്ചേർത്തു. ചിലയാളുകൾ തെറ്റായ കാര്യങ്ങൾ പറഞ്ഞില്ലായിരുന്നുവെങ്കിൽ ഗുജറാത്തിൽ കോൺഗ്രസിന്​​ വിജയിക്കാമായിരുന്നു. എങ്കിലും അവിടെ കോൺഗ്രസ്​​ മികച്ച പ്രകടനം കാഴ്​ചവച്ചെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - conspiracy to defeat PM Modi in elections- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.