ചെന്നൈ: ആർ.ബി.ഐയുടെ പണവുമായി വന്ന ട്രക്ക് നടുറോഡിൽ ബ്രേക്ക് ഡൗണായി. ചെന്നൈയിലാണ് റിസർവ് ബാങ്കിൽ നിന്നും 535 കോടിയുമായെത്തിയ ട്രക്ക് ബ്രേക്ക് ഡൗണായത്. രണ്ട് ട്രക്കുകളാണ് പണവുമായി ആർ.ബി.ഐയിൽ നിന്നും പുറപ്പെട്ടത്. ഇതിൽ ഒരു ട്രക്കാണ് തകരാറിലായത്.
രണ്ട് ട്രക്കുകളിലും കൂടി 1070 കോടി രൂപയാണുണ്ടായിരുന്നത്. 17 പൊലീസുകാരാണ് ദേശീയപാതയിൽ ട്രക്കിനെ അനുഗമിച്ചിരുന്നത്. തകരാർ സംഭവിച്ചതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. വില്ലുപുരം ജില്ലയിലേക്ക് കറൻസിയുമായി പോയ വാഹനമാണ് വഴിയിൽ കുടുങ്ങിയത്.
വഴിയിൽ കുടുങ്ങിയ ട്രക്ക് പിന്നീട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ കാമ്പസിലേക്ക് മാറ്റി. താംബരം അസിസ്റ്റന്റ് കമീഷണർ ശ്രീനിവാസൻ സ്ഥലത്തെത്തി. തുടർന്ന് സിദ്ധ ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള ആളുകളുടെ പ്രവേശനം തടയുകയും ചെയ്തു. മെക്കാനിക്കുകളെ ഉപയോഗിച്ച് ട്രക്ക് ശരിയാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.