ചണ്ഡിഗഡ്: ജയിലിൽ കിടന്ന് മത്സരിച്ച വാരീസ് പഞ്ചാബ് ദേ തലവൻ അമൃത് പാൽ സിങ്ങിന് മിന്നും വിജയം. ഒന്നര ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പഞ്ചാബിലെ ഖഡൂർ സാഹിബ് മണ്ഡലത്തിൽ നിന്ന് അമൃത് പാൽ വിജയിച്ചു കയറിയത്. അസമിലെ ജയിലിൽ കഴിയുന്ന അമൃത്പാൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് ജനവിധി തേടിയത്.
ഒടുവിലെ കണക്ക് പ്രകാരം അമൃത് പാൽ സിങ്ങിന്‍റെ ഭൂരിപക്ഷം 172281 വോട്ടാണ്. അമൃത് പാൽ ആകെ 368560 വോട്ട് നേടി. കോൺഗ്രസിന്‍റെ കുൽബീർ സിങ് സിറ രണ്ടാം സ്ഥാനത്തെത്തി, 196279 വോട്ട്. ബി.ജെ.പി സ്ഥാനാർഥി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആം ആദ്മി പാർട്ടി സ്ഥാനാർഥി ലാൽജിത്ത് സിങ് ഭുല്ലർ 184812 വോട്ടും ശിരോമണി അകാലിദൾ സ്ഥാനാർഥി വിർസ സിങ് വൽതോഹ 80094 വോട്ടും ബി.ജെ.പിയുടെ മഞ്ചിത് സിങ് മന്ന 78746 വോട്ടും പിടിച്ചു.
2023 ഫെബ്രുവരിയിൽ അമൃത്പാലിന്‍റെ ആഹ്വാന പ്രകാരം ഒരു സംഘമാളുകൾ പഞ്ചാബിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതോടെയാണ് വാരീസ് പഞ്ചാബ് ദേ നേതാക്കൾ അറസ്റ്റിലായത്. ദേശസുരക്ഷ നിയമപ്രകാരം അറസ്റ്റിലായ അമൃത്പാലിനെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.