പ്രാദേശിക കക്ഷികൾക്കുള്ള സംഭാവന; ഏറ്റവും കൂടുതൽ ജെ.ഡി.യുവിന്, ലീഗിന് വൻ ഇടിവ്

ന്യൂഡൽഹി: രാജ്യത്തെ പ്രാദേശിക കക്ഷികൾക്ക് 2020–21 സാമ്പത്തിക വർഷം സംഭാവനയായി ലഭിച്ചത് 124.53 കോടി രൂപ. ഏറ്റവും കൂടുതൽ തുക ലഭിച്ചത് ജെ.ഡി.യുവിനാണ്; 60.15 കോടി. നാലാം സ്ഥാനത്തുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന് 4.16 കോടി രൂപയാണു സംഭാവന ലഭിച്ചത്. ഇതിൽ 63.78 ലക്ഷം രൂപ പണമായാണു കിട്ടിയത്. മുൻ വർഷം 8.81 കോടി രൂപയാണു ലീഗിനു സംഭാവന കിട്ടിയത്. സംഭാവന പകുതിയോളം ഇടിഞ്ഞു. തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ കണക്കുകൾ വിശകലനം ചെയ്ത് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോർട്ടിലാണ് കണക്കുള്ളത്.

ഡി.എം.കെ (33.9 കോടി), ആം ആദ്മി പാർട്ടി (11.3 കോടി) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ഡി.എം.കെയ്ക്കാണ് ഏറ്റവും കൂടുതൽ തുക പണമായി കിട്ടിയത്; 1.31 കോടി രൂപ. ഡി.എം.കെയ്ക്ക് മുൻവർഷം ആകെ കിട്ടിയത് 2.81 കോടി രൂപയായിരുന്നു. സംഭാവനയിൽ ഏറ്റവും കൂടുതൽ വർധനയുണ്ടായതും ഡി.എം.കെയ്ക്കാണ്. കേരള കോൺഗ്രസിന് (എം) 69 ലക്ഷം രൂപ കിട്ടി.


Tags:    
News Summary - contribution of local parties; Biggest decline for muslim League, JDU tops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.