ബംഗളൂരു: യുക്തിവാദവും ശാസ്ത്രബോധവും പ്രചരിപ്പിക്കുക എന്നതാണ് തെൻറ കർത്തവ്യമെ ന്നും ഇന്ത്യൻ ഭരണഘടന പ്രകാരമാണ് താനിത് ചെയ്യുന്നതെന്നും കന്നഡ സാഹിത്യകാരനും പുര ോഗമനവാദിയുമായ കെ.എസ്. ഭഗവാൻ. ‘രാം മന്ദിര യെകെ ബേഡ’ (വൈ രാം മന്ദിർ ഈസ് നോട്ട് നീഡഡ്) എന്ന പുസ്തകത്തിെൻറ രണ്ടാം പതിപ്പിൽ ശ്രീരാമനെതിരായ പരാമർശത്തിൽ തീവ്രഹിന്ദുത്വ വാദികളുടെ ഭീഷണി നേരിടുന്നതിനെത്തുടർന്നാണ് അദ്ദേഹം പ്രതികരിച്ചത്.
വിശ്വഹിന്ദു പരിഷത്ത് നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മതവികാരം വ്രണപ്പെടുത്തിയതിന് അദ്ദേഹത്തിനെതിരെ ബംഗളൂരുവിലെ കബൻ പാർക്ക് പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. പരാതിയോട് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 51 എ (എച്ച്) പ്രകാരം യുക്തിവാദം, ശാസ്ത്രബോധം, പരിഷ്കരണം, മനുഷ്യത്വം തുടങ്ങിയവ പ്രചരിപ്പിക്കുകയെന്നത് ഒരോ ഇന്ത്യൻ പൗരെൻറയും കടമയാണെന്ന് കെ.എസ്. ഭഗവാൻ പറഞ്ഞു.
എല്ലാവരും അവരവരുടെ അവകാശങ്ങൾക്കായി പരിശ്രമിക്കുന്നു. എന്നാൽ, തെൻറ കടമകൾ നിർവഹിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും തന്നെ ജനങ്ങൾ എതിർക്കുന്നതിൽ നിരാശയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ അവഹേളിക്കുന്നവരെ പോലും ബന്ധുക്കളായി കണ്ട് അവരുടെ നല്ലതിനായി പ്രാർഥിക്കാനാണ് 12ാം നൂറ്റാണ്ടിലെ നവോത്ഥാന നേതാവ് ബസവണ്ണ പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.