ന്യൂഡൽഹി: ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന വാർത്ത നിഷേധിച്ച് മതപ്രഭാഷകന്‍ സാകിര്‍ നായിക്. മലേഷ്യയിൽ നിന്ന് ഇന്ന് ഇന്ത്യയിലേക്കു തിരിക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സാകിര്‍ നായിക് പ്രതികരിച്ചു. ‘‘ഇന്ത്യയിലേക്ക് തിരിച്ചു വരാൻ തീരുമാനിച്ചിട്ടില്ല. ഇന്ത്യയിൽ നടക്കാൻ പോകുന്ന അന്യായ വിചാരണയിൽ വിശ്വാസമില്ല. എപ്പോഴാണോ സർക്കാർ തനിക്ക് നീതിയും ന്യായവും ഉറപ്പുവരുത്തുന്നത്, ആ സമയം സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തും’’ - നായിക് വ്യക്തമാക്കി.
സാകിർ നായിക്കിന് ഒരു തരത്തിലുള്ള നാടുകടത്തൽ നോട്ടീസും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ ഷഹറുദ്ദീൻ അലി വ്യക്തമാക്കി.
സാകിർ നായിക് ഇന്ന് രാത്രി ഇന്ത്യയിലേക്ക് തിരിക്കുമെന്ന് മുതിര്‍ന്ന മലേഷ്യന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് മലേഷ്യൻ ആഭ്യന്തര മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
സാകിര്‍ നായിക് മലേഷ്യയില്‍ ഉണ്ടെന്ന വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ, വിട്ടുകിട്ടാനായുള്ള നടപടികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിരുന്നു. 2016 ജൂലൈയില്‍ ഇന്ത്യ വിട്ട നായിക് മലേഷ്യയിൽ അഭയം തേടുകയായിരുന്നു.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചത് സാകിർ നായികിെൻറ മതപ്രാഭാഷണങ്ങളാണെന്ന ധാക്ക സ്ഫോടന കേസ് പ്രതികളുടെ മൊഴിയെ തുടർന്നാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. തുടർന്ന് ഇന്ത്യ വിട്ട നായിക്കിനെതിരെ കള്ളപ്പണ ഇടപാട് ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ എൻ.െഎ.എ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.