പട്ന: ലാലുപ്രസാദ് യാദവിന് വിശ്വസ്തരായ വേലക്കാരുണ്ടെന്ന കാര്യം പരസ്യമാണ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് മൂന്നര വർഷത്തെ ശിക്ഷ വിധിക്കപ്പെട്ട് അകത്തായ ലാലുവിനായി അദ്ദേഹത്തിെൻറ വേലക്കാർ കാണിച്ച ആത്മാർഥതയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ലാലുവിെൻറ അറസ്റ്റിന് മുമ്പുതന്നെ ബിർസ മുണ്ട ജയിലിൽ അദ്ദേഹത്തിെൻറ പാചകക്കാരൻ ലഷ്മണും വേലക്കാരനായ മദൻ യാദവും സെല്ലുകളിൽ ഇടം ഉറപ്പിച്ചിരുന്നു.
മർദിച്ചെന്നും 10000 രൂപ കവർന്നു എന്നും കാട്ടി ഒരു അയൽവാസി ഇരുവർക്കുമെതിരെ കേസ് നൽകുകയും ഇതിൽ ലോവർ ബസാർ പൊലീസ് സ്റ്റേഷനിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഇരുവരെയും കീഴ്കോടതിയിൽ ഹാജരാക്കി നേരെ ബിർസ മുണ്ട ജയിലിലടച്ചു. ലോവർ ബസാർ പൊലീസ് സ്റ്റേഷൻ ഇൻചാർജായ സുമൻ കുമാറിനെ സംഭവത്തിന് ശേഷം സ്റ്റേഷനിൽ കണാതായി. ആർ.ജെ.ഡിയും മൗനത്തിലായിരുന്നു.
ലാലു പ്രസാദിന് സഹായത്തിനായി വേലക്കാരെ ജയിലിൽ കൊണ്ട് വന്നെന്ന ആരോപണവുമായി എതിർപാർട്ടിക്കാർ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.