ബംഗളൂരു: വോട്ടു പിടിക്കാൻ വിതരണം ചെയ്ത പ്രഷർ കുക്കർ പൊട്ടിത്തെറിച്ചതോടെ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ കേസ്. ഹാസൻ ബേലൂരിലെ ബി.ജെ.പി സ്ഥാനാർഥി എച്ച്.കെ. സുരേഷിനെതിരെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിന് കേസെടുത്തത്. 21 പ്രഷർ കുക്കറുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. മണ്ഡലത്തിലെ സന്യാസിഹള്ളിയിലെ വീട്ടമ്മയായ ശേഷമ്മക്ക് ലഭിച്ച കുക്കറാണ് പൊട്ടിത്തെറിച്ചത്. വിവരമറിഞ്ഞ് തെരഞ്ഞെടുപ്പ് സ്ക്വാഡ് എത്തിയതോടെ സമീപവാസികൾ തങ്ങൾക്ക് ലഭിച്ച കുക്കറുകളും ഉദ്യോഗസ്ഥർക്ക് കൈമാറി. എച്ച്.കെ. സുരേഷിന്റെയും ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെയും പേരിൽ മഹാശിവരാത്രി, ഉഗാദി ആഘോഷ ആശംസ നേർന്ന് പ്രിന്റ് ചെയ്ത കവറിലായിരുന്നു കുക്കറുകൾ സമ്മാനിച്ചത്. സമ്മാനം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് ബി.ജെ.പി സ്ഥാനാർഥിക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.