ഇന്ദോർ: സ്പെഷൽ ആംഡ് പൊലീസിലെ കോൺസ്റ്റബിളിനെയും ഭാര്യയെയും വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇവരുടെ പ്രായപൂർത്തിയാകാത്ത മകളെയും കാമുകനെയുമാണ് സംശയിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ദോറിലെ എയറോേഡ്രാം പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവം. ജ്യോതിപ്രസാദ് ശർമ്മ (45), ഭാര്യ നീലം (43) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂർച്ചയേറിയ ആയുധം കൊണ്ടാണ് കൊലപാതകം നടത്തിയിരിക്കുന്നത്. ഇവരുടെ 17കാരിയായ മകളെയും കാമകനെയുമാണ് പൊലീസ് സംശയിക്കുന്നതെന്ന് എ.എസ്.പി പ്രശാന്ത് ഛൗബേ പറഞ്ഞു. 'വീട്ടിനുള്ളിൽ നിന്ന് മാതാപിതാക്കളുടെ അലർച്ച കേൾക്കുേമ്പാൾ മകൾ വീടിനുപുറത്ത് ചുറ്റിത്തിരിയുന്നത് കണ്ടിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്.
അയൽവാസികളും ബന്ധുക്കളും ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മാതാപിതാക്കൾ വഴക്കിടുകയാണെന്നാണ് മകൾ പറഞ്ഞത്. ഇരട്ട കൊലപാതകത്തിന് ശേഷം മകളെയും കാമുകനെയും കാണാതായിട്ടുണ്ട്. ഇതാണ് പൊലീസിന് സംശയത്തിനിടയാക്കിയത്. ഇവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്'- അദ്ദേഹം പറഞ്ഞു. ഒരുമാസം മുമ്പ് മകളുടെ കാമുകനുമായി ജ്യോതിപ്രസാദ് ശർമ്മ വഴക്കുണ്ടാക്കിയിരുന്നതായും എ.സി.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.