ബംഗളൂരു: പുല്‍വാമ ആക്രമണത്തിെൻറ പശ്ചാത്തലത്തില്‍ പാക് അനുകൂല മുദ ്രാവാക്യവും ബോംബ് ഭീഷണിയും മുഴക്കി, വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ച യു വാവ് അറസ്റ്റില്‍. ഉഡുപ്പി സ്വദേശിയായ ശ്രീജന് കുമാര്‍ പൂജാരിയാണ് (18) അറസ്റ്റിലായത്.
‘പാകിസ്താൻ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളി ച്ചുകൊണ്ടാണ് വിഡിയോയിൽ യുവാവ് ഭീഷണി മുഴക്കുന്നത്. പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയശേഷം ഹിന്ദു പെണ്‍കുട്ടികളെ ലൈംഗികമായി ആക്രമിക്കുമെന്നും പ്രദേശത്തെ കടകൾ തകർക്കുമെന്നും മുഖം മറച്ചുകൊണ്ടുള്ള വിഡിയോയിൽ യുവാവ് പറയുന്നുണ്ട്.
1.24 മിനിറ്റുള്ള വിഡിയോ കഴിഞ്ഞദിവസമാണ് യുവാവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. തങ്ങളുടെ അടുത്ത ലക്ഷ്യം ഉഡുപ്പിയിലെ മാൽപെ ബീച്ചാണെന്നും അവിടെ ബോംബ് സ്ഫോടനം നടത്തുമെന്നും ഇയാൾ പറയുന്നുണ്ട്.
ഹിന്ദിയിലാണ് സംസാരിക്കുന്നത്. വിഡിയോ ശ്രദ്ധയിൽപെട്ടയുടൻ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഉഡുപ്പി എസ്.എസ്.പി ടി.ആർ. ജയ്ശങ്കറിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവാവ് പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.
ജോലിക്ക് പോകാന്‍ വീട്ടില്‍നിന്ന് നിര്‍ബന്ധിക്കുന്നതിനാലാണ് ഇത്തരം പ്രവൃത്തി ചെയ്തതെന്നാണ് പൊലീസിന് നല്കിയ മൊഴി. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ പ്രദേശത്ത് വർഗീയ സംഘർഷമുണ്ടാക്കാൻ മനഃപൂർവം വിഡിയോ ഇട്ടതാണെന്ന് ആേക്ഷപമുണ്ട്.
പശുക്കളെയും മറ്റും മേച്ചുനടന്നിരുന്ന ശ്രീജൻ മറ്റു ജോലികൾക്കൊന്നും പോയിരുന്നില്ല. വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിനും ഭീഷണിക്കുമാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.