മുംബൈ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രതിരോധ നടപടികളുടെ ഭാഗമായി മുംബൈ വിമാനത്താവളത്തിൽ സ്ക്രീൻ ച െയ്തത് 11,093 യാത്രക്കാരെ. ഫെബ്രുവരി മൂന്ന് വരെയുള്ള കണക്കാണിത്.
ഇത്തരത്തിൽ സ്ക്രീൻ ചെയ്ത യാത്രക്കാരിൽ കൊറോണ വൈറസ് ബാധക്ക് സമാനമായ ലക്ഷണം പ്രകടിപ്പിച്ച 21 പേരടക്കം 107 യാത്രക്കാർ മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്. പരിശോധനക്ക് വിധേയമാക്കിയ ഈ 21 പേരിൽ 20 പേർക്കും കൊറോണ അല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ കൊറോണ ബാധ സംശയിക്കുന്നവരെ പ്രവേശിപ്പിക്കുന്ന മുംബൈയിലെ കസ്തൂർബ ആശുപത്രിയിലും പൂണെയിലെ നായിഡു ആശുപത്രിയിലുമാണ് പരിശോധനകൾ നടക്കുന്നത്.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ കൊറോണ വൈറസ് ബാധ സംശയിക്കുന്നവർ ഐസൊലേഷൻ വാർഡുകളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്. കേരളത്തിൽ 2421 പേരാണ് നിരീക്ഷണത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.