ഗുരുഗ്രാം: കൊവിഡ് 19 സ്ഥിരീകരിച്ച 14 ഇറ്റാലിയൻ വിനോദസഞ്ചാരികളേയും ഡൽഹിയിലെ ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് (ഐ .ടി.ബി.പി) ക്യാമ്പിൽ നിന്ന് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മെദാന്ദ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് ഇവ രെ വിദഗ്ധ ചികിത്സക്കായി മെദാന്ദ ആശുപത്രിയിലേക്ക് മാറ്റിയത്.
മെദാന്ദ മെഡിസിറ്റി പി.ആർ.ഒയാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയുടെ മറ്റ് ഭാഗങ്ങളുമായി യാതൊരുവിധ ബന്ധവും ഇല്ലാത്ത ഐസൊലേഷൻ ഫ്ലോറിേലക്കാണ് 14 പേരേയും മാറ്റിയതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഇവരുടെ ചികിത്സക്കും പരിചരണത്തിനുമായി ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ തന്നെ ആശുപത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. എട്ട് പുരുഷൻമാരും 13 സ്ത്രീകളുമടക്കം 21 പേരടങ്ങുന്ന ഇറ്റാലിയൻ പൗരൻമാരിൽ രണ്ട്പേർക്ക് കൊറോണയുള്ളതായി നേരത്തേ ജയ്പൂർ ആശുപത്രിയിൽ സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.