ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. 2,85,914 പേർക്കാണ് ഇന്ന് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. 665 മരണവും റിപ്പോർട്ട് ചെയ്തു. 2,99,073 പേരാണ് കഴിഞ്ഞ ദിവസം കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. 22,23,018 പേരാണ് രോഗംബാധിച്ച് ചികിത്സയിലുള്ളത്. 16.16 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,63,58,44,536 ഡോസ് വാക്സിൻ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം 2,55,874 പേർക്കായിരുന്നു രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് ശേഷം ചൊവ്വാഴ്ചയാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമായും കുറഞ്ഞിരുന്നു. എന്നാൽ, ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തിലും പ്രതിദിന മരണത്തിലും ടെസ്റ്റ്പോസിറ്റിവിറ്റി നിരക്കിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കോവിഡ് കേസുകളിൽ കുറവ് വന്നതോടെ ഡൽഹിയിലെ നിയന്ത്രണങ്ങൾ വൈകാതെ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. കോവിഡ് അതിരൂക്ഷമായ മഹാരാഷ്ട്രയിലും സ്ഥിതി മെച്ചപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കേരളത്തിൽ കോവിഡ് അതീവ ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് അമ്പതിനായിരത്തിലേറെ പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.