മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 100 കടന്നു. വെള്ളിയാഴ്ച 15 പേർക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് രോഗികളുടെ എണ്ണം 101 ആയി.
10 പേരാണ് ധാരാവിയിൽ മാത്രം മരിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 62 കാരനാണ് വെള്ളിയാഴ്ച മരിച്ചത്.
ധാരാവിയിൽ എട്ടു ലക്ഷം പേരാണ് തിങ്ങിപാർക്കുന്നത്. സമൂഹിക അകലം പോലുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുക ഇവിടെ പ്രായോഗികമല്ല. ധാരാവിയെ നേരത്തേതന്നെ കോവിഡ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു. ഇവിടെ ഒമ്പത് പ്രഭവ മേഖലകളും കണ്ടെത്തിയിട്ടുണ്ട്. ധാരാവിയുടെ വിവിധ പ്രദേശങ്ങൾ ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് നിയന്ത്രിച്ചു.
രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത നഗരം മുംബൈയാണ്. ഇവിടെ മാത്രം 2073 പേർക്കാണ് കോവിഡ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.