ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം18,000 കടന്നു. ഇതുവരെ 18,601 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 590 പേർ വൈറസ് ബാധയെ തു ടർന്ന് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 47 മരണങ്ങളും 1336 പുതിയ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിച്ച 14,759 പേർ ചികിത്സയിൽ തുടരുന്നുണ്ടെന്നും 3252 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
14 ദിവസത്തിനിടെ ഒരു കോവിഡ് കേസുകൾ പോലും റിപ്പോർട്ട് ചെയ്യാത്ത ജില്ലകളുടെ എണ്ണം 59 ആയി ഉയർന്നിട്ടുണ്ട്. കോവിഡ് രോഗമുക്തി നിരക്ക് 14.75 ശതമാനമായി ഉയർന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 2081 പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 47. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരുന്ന സാഹചര്യത്തിലും കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നതായി മുഖ്യമന്ത്രി കെജ്രിവാൾ പറഞ്ഞു.
ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട്് ചെയ്ത മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം 5000 കടന്നു. സംസ്ഥാനത്ത് 4666 പേരാണ് ചികിത്സയിലുള്ളത്. ആരോഗ്യവകുപ്പിെൻറ കണക്കുകൾ പ്രകാരം 223 കോവിഡ് മരണമാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച ഒമ്പതു മരണമാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. 572 പേർ രോഗമുക്തി നേടി. മുംബൈയിൽ കോവിഡ് രോഗികളുെട എണ്ണം 3000 കടന്നു.
ഗുജറാത്തിൽ കോവിഡ് കേസുകളുടെ എണ്ണം 1911 ആയി ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് ബാധയെ തുടർന്ന് 63 പേരാണ് മരിച്ചത്. മധ്യപ്രദേശിൽ 1485, രാജസ്ഥാൻ 1478, തമിഴ്നാട് 1477, ഉത്തർപ്രദേശ് 1176 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.