ഹൈദരാബാദ്: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ലോക്ഡൗൺ മേയ് 29 വരെ നീട്ടുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. ഇന്ന് വൈകീട്ട് നടന്ന മന്ത്രിസഭായോഗത്തിലാണ് ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്. േലാക്ഡൗൺ തുടരാനാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.
തെലങ്കാനയിൽ നിലവിൽ ആറു ജില്ലകൾ റെഡ് സോണുകളാണ്. 18 ഓറഞ്ച് സോണുകളും ഒമ്പത് ഗ്രീൻ സോണുമുണ്ട്. റെഡ് സോണായ മൂന്നു ജില്ലകളിൽ കോവിഡ് വ്യാപന നിരക്ക് rവളരെ കൂടുതലാണ്.
കേന്ദ്രസർക്കാർ റെഡ് സോണുകളിൽ കൂടി കടകൾ തുറക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ അത് നിലവിലുള്ള അവസ്ഥ വഷളാക്കും. അതിനാൽ ഹൈദരാബാദ്, മെദ്കൽ, സൂര്യപേട്ട്, വിക്രാബാദ് എന്നിവിടങ്ങളിൽ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകികില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തെലങ്കാനയിൽ 1096 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിടുള്ളത്. വൈറസ് ബാധയെ തുടർന്ന് 29 പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.