ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പൊതുപരിപാടികളും ഒത്തുകൂടലുകളും ഒഴിവാക്കി ഇന്ത്യൻ വ്യോമസേ ന. കൊറോണ പടരുന്ന മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാനും വ്യോമസേന പുറത്തിറക്കിയ സർക്കുലറ ിൽ പറയുന്നു.
രാജ്യത്ത് 30ലധികം പേർക്ക് കൊേറാണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് വ്യോമേസനയുടെ തീരുമാനം. ഹോളി ആഘോഷങ്ങളെല്ലാം റദ്ദാക്കി. കൂടാതെ ആളുകൾ ഒത്തുകൂടുന്ന മാളുകളിലും സിനിമ തിയറ്റുകളിലും പോകരുതെന്നും നിർദേശം നൽകി.
പ്രഭാത പരേഡുകളിൽ ജവാൻമാർക്ക് പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണം. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ തൊട്ടടുത്ത മിലിട്ടറി ആശുപത്രിയിൽ ചികിത്സ തേടണം. രോഗബാധിതരുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരുണ്ടെങ്കിൽ ഉടൻതന്നെ ആരോഗ്യ പരിേശാധന നടത്തണം. കൂടാതെ ഇറാൻ, ഇറ്റലി, സിംഗപ്പൂർ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തിയവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നും നിർദേശത്തിൽ പറയുന്നു. ആരെയും ഭയപ്പെടുത്താനല്ല നിർദേശമെന്നും ആരോഗ്യ സുരക്ഷ മുൻകരുതൽ സ്വീകരിക്കുന്നതിനാണെന്നും വ്യോമസേന കേന്ദ്രങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.