ഉത്തരാഖണ്ഡ് കോവിഡ് കിറ്റിൽ കൊറോണിലും; പരാതി ഉന്നയിച്ച് ഐ.എം.എ

ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡ് സർക്കാർ വിതരണം ചെയ്യുന്ന കോവിഡ് കിറ്റിൽ കൊറോണിൽ ഉൾപ്പെടുത്തുമെന്ന അഭ്യൂഹം ശക്തമായിരിക്കെ പരാതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ലക്ഷണങ്ങളില്ലാത്തതോ ചെറിയ ലക്ഷണങ്ങളുള്ളതോ ആയ കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്ന രോഗികൾക്ക് സർക്കാർ നൽകുന്ന കോവിഡ് കിറ്റിൽ പതഞ്ജലിയുടെ കൊറോണിൽ കൂടി ഉൾപ്പെടുത്താൻ ബാബ രാംദേവ് സർക്കാനോട് അഭ്യർഥിച്ചിട്ടുണ്ട് എന്നാണ് സൂചന.

ഇതിനെതിരെ നടപടിയെടുക്കണമെന്ന് ഉത്തരാഖണ്ഡ് ഐ.എം.എ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. അലോപ്പതി മരുന്നുകൾക്കൊപ്പം ആയുർവേദ മരുന്നായ കൊറോണിൽ കൂടി നൽകുന്നത് 'മിക്സോപ്പതി'യാകുമെന്നും ഈ കോക്ടെയിൽ ചികിത്സ നടപ്പാക്കുന്നത് സുപ്രീംകോടതി Gത്തരവിന് വിരുദ്ധമാകുമെന്നും ചീഫ് സെക്രട്ടറിക്കെഴുതിയ കത്തിൽ ഐ.എം.എ ചൂണ്ടിക്കാട്ടുന്നുണ്ട്.

സർക്കാറിന് ബാബ രാംദേവ് ഇത്തരത്തിൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് അറിഞ്ഞതുമുതൽ തന്നെ ഇതിനെതിരെ നീങ്ങാൻ ഐ.എം.എ തീരുമാനിച്ചിരിക്കുകയാണെന്നും സംസ്ഥാന ഘടകം അറിയിച്ചു.

തെർമോമീറ്റർ, പാരസെറ്റമോൾ ഗുളികകൾ, വൈറ്റമിൻ ഡി ഗുളികൾ, സിങ്ക് എന്നിവയടങ്ങുന്ന കിറ്റാണ് കോവിഡ് രോഗികൾക്ക് സർക്കാർ ഇപ്പോൾ നൽകിവരുന്നത്. 

Tags:    
News Summary - Coronil in Uttarakhand Covid kit? complaints Indian Medical Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.